Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 28th Mar 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
മൊബൈല്‍ നമ്പറല്ല, സിം കാര്‍ഡിന്റെ നമ്പറാണ് 13 അക്കമായി മാറുന്നത് - ഉപഭോക്താക്കളെ ബാധിക്കില്ല
reporter
നിലവിലുള്ളതും ഇനി പുറത്തിറങ്ങുന്നതുമായ മൊബൈല്‍ നമ്പരുകള്‍ 10 നിന്നും ഇനി 13 അക്കത്തിലേക്ക് മാറുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇതിനെ തുടര്‍ന്ന് സമൂഹ മാധ്യമങ്ങളില്‍ ഇതിനെ ചുറ്റിപ്പറ്റി ചര്‍ച്ചകളും സംശയങ്ങളും ഉയരുകയാണ്. എന്നാല്‍ നിലവില്‍ 13 അക്കത്തിലേക്ക് നമ്പര്‍ മാറുന്നതിനുള്ള നീക്കം ഉപഭോക്താക്കളെ ബാധിക്കുകയില്ല.

കാരണം, മെഷീന്‍ ടു മെഷീന്‍ (എംടുഎം) ആശയവിനിമയത്തിന് ഉപയോഗിക്കുന്ന സിം കാര്‍ഡുകളുടെ നമ്പര്‍ ജൂലൈ മുതല്‍ 13 അക്കത്തിലേക്കു മാറ്റാനാണ് ടെലികോം മന്ത്രാലയം സേവന ദാതാക്കള്‍ക്കു നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതായത് കാര്‍ഡ് സ്വൈപ്പിംഗ് മെഷീന്‍ പോലെയുള്ള ഒരു ഉപകരണത്തില്‍ നിന്ന് അടുത്ത ഉപകരണത്തിലേക്കു ആശയ വിനിമയം നടത്തുന്ന സിം കാര്‍ഡുകളുടെ നമ്പറുകളാണു മാറ്റം വരുത്തുന്നത്.

സാധാരണ ഉപയോക്താക്കള്‍ സംസാരിക്കാന്‍ ഉപയോഗിക്കുന്ന സിം കാര്‍ഡുകള്‍ക്ക് പേഴ്‌സന്‍ ടു പേഴ്‌സന്‍ (പിടുപി) സിം കാര്‍ഡുകള്‍ എന്നാണു പറയുന്നത്. ഇത്തരം സിം കാര്‍ഡുകളുടെ നമ്പര്‍ മാറ്റാന്‍ നിലവില്‍ തീരുമാനമില്ല. അതിനാല്‍ ഇപ്പോഴത്തെ മാറ്റം സാധാരണ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളെ ബാധിക്കില്ല. നിലവിലുള്ള പത്ത് അക്ക നമ്പര്‍ തുടരുമെങ്കിലും അതിനു മുന്നില്‍ സംസ്ഥാന ഡിജിറ്റായോ സര്‍വീസ് പ്രൊവൈഡറുടെ ഡിജിറ്റായോ മൂന്നക്കം കൂടി വന്നേക്കും.

ഭാവിയില്‍ നമ്മുടെ മൊബൈല്‍ ഫോണ്‍ നമ്പറുകളും ഇതേ രീതിയില്‍ 13 അക്കത്തിലേക്കു മാറേണ്ടതായി വരും. മൊബൈല്‍ ഫോണ്‍ ഉപയോഗം ജനസംഖ്യയേക്കാള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ നമ്പറുകള്‍ നല്‍കാന്‍ ഇല്ലാതെ വരുന്നമെന്നതാണു കാരണം.
 
Other News in this category

 
 




 
Close Window