Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 28th Mar 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ഡ്രാക്കുള രാഷ്ട്രീയത്തില്‍ കുര്‍ബാനയ്ക്ക് എന്തു കാര്യം?
reporter
കണ്ണൂരില്‍ യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ വിളിച്ചു ചേര്‍ത്ത സമാധാന യോഗം അലസി പിരിഞ്ഞതുമായി ബന്ധപ്പെട്ട് പി ജയരാജനെതിരെ വിമര്‍ശനവുമായി വിടി ബല്‍റാം. ജയരാജനെ ഡ്രാക്കുളയോട് ഉപമിച്ചാണ് ബല്‍റാമിന്റെ വിമര്‍ശനം. 'സമാധാനയോഗം നിയന്ത്രിക്കേണ്ടത് പി ജയരാജനല്ല, വിശുദ്ധ കുര്‍ബാന നയിക്കേണ്ടത് ഡ്രാക്കുളയല്ല' എന്ന് ബല്‍റാം തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.

ഷുഹൈബ് വധത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ ചേര്‍ന്ന സര്‍വ്വകക്ഷി സമാധാന യോഗത്തില്‍ ബഹളമുണ്ടായിരുന്നു. യോഗത്തില്‍ ബഹളം വച്ച യുഡിഎഫ് നേതാക്കളോട് കയര്‍ത്ത് സംസാരിച്ച ജയരാജന്‍ മുന്‍കൂട്ടി തീരുമാനിച്ച നാടകമാണ് സര്‍വ്വകക്ഷിയോഗത്തില്‍ യുഡിഎഫ് അവതരിപ്പിച്ചതെന്നും ആരോപിച്ചു.

പ്രതിപക്ഷ എംഎല്‍എമാരെ വിളിച്ചില്ലെന്ന് പറഞ്ഞായിരുന്നു കോണ്‍ഗ്രസ് യോഗം ബഹിഷ്‌കരിച്ചത്. ഇതിനിടെ ചടങ്ങില്‍ കെ കെ രാകേഷ് എംപി പങ്കെടുത്തതാണ് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയെ ചൊടിപ്പിച്ചത്. സിപിഐഎമ്മിന്റെ നാലു പ്രധിനിധികളെ ഉള്‍പ്പെടുത്തിയതിനെ ഇതെന്താ പാര്‍ട്ടി സമ്മേളനമാണോ? എന്നാണ് സതീശന്‍ പാച്ചേനി ചോദിച്ചത്. തുടര്‍ന്ന് കെ കെ രാകേഷ് യോഗത്തില്‍ പങ്കെടുക്കാന്‍ പാടില്ലെന്ന കോണ്‍ഗ്രസിന്റെ വാദത്തെ എതിര്‍ത്ത് സിപിഐഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ ശബ്ദമുയര്‍ത്തിയതോടെ നേതാക്കള്‍ യോഗഹാളില്‍ വാക്വാദം ആരംഭിക്കുകയായിരുന്നു.

ശുഹൈബിന്റെ മരണത്തെ തുടര്‍ന്ന് യഥാര്‍ത്ഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് മുന്‍ മന്ത്രി കെ സുധാകരന്റെ നിരാഹാര സമരം മൂന്നാം ദിവസവും തുടരുകയാണ്.
 
Other News in this category

 
 




 
Close Window