Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
പാചകം
  Add your Comment comment
വ്യത്യസ്തമായ ക്രിസ്പി വെജിറ്റബിള്‍ ന്യൂഡില്‍സ് ഒന്നു പരീക്ഷിക്കാം
Reporter
ചേരുവകള്‍

ന്യൂഡില്‍സ് (വേവിച്ചത്) - ഒരു പാക്കറ്റ്
കാബേജ് അരിഞ്ഞത് - അര കപ്പ്
കാരറ്റ് അരിഞ്ഞത് - അര കപ്പ്
കാപ്‌സികം അരിഞ്ഞത് - കാല്‍ കപ്പ്
ഉള്ളിത്തണ്ട് - കാല്‍ കപ്പ്
വെളുത്തുള്ളി ചതച്ചത് - ഒരു ടീസ്പൂണ്‍
കുരുമുളക് പൊടി - മുക്കാല്‍ കപ്പ്
സോയാസോസ് - ഒരു ഡസര്‍ട്ട് സ്പൂണ്‍
എണ്ണ - 3 ടേബിള്‍ സ്പൂണ്‍
മല്ലിയില - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം :

ചുവടുകട്ടിയുള്ള ഒരു പാത്രം അടുപ്പില്‍ വച്ച് ചൂടായ ശേഷം എണ്ണ ഒഴിക്കുക. അതിലേക്ക് വെളുത്തുള്ളി ചതച്ചതു ചേര്‍ക്കുക. മൂക്കുമ്പോള്‍ കാബേജ് അരിഞ്ഞതും കാരറ്റ് അരിഞ്ഞതും കാപ്‌സികം അരിഞ്ഞതും ഉള്ളിത്തണ്ടും ചേര്‍ത്ത് മൂന്ന് നാല് മിനിറ്റ് വഴറ്റുക. നന്നായി വഴറ്റിയ ശേഷം സോസാസോസും കുരുമുളകുപൊടിയും മല്ലിയിലയും ഉപ്പും ചേര്‍ക്കുക. വേവിച്ച് വച്ച ന്യൂഡില്‍സ് അതിലേക്ക് മിക്‌സ് ചെയ്യുക. സ്വാദിഷ്ടമായ ക്രിസ്പി വെജിറ്റബില്‍ തയ്യാറായിക്കഴിഞ്ഞു. ഇത് ചൂടോടെ ഉപയോഗിക്കാം.
 
Other News in this category

 
 




 
Close Window