Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
പാചകം
  Add your Comment comment
വീട്ടില്‍ പരീക്ഷിക്കാം, കൊതിയൂറും ലെമണ്‍ ഹോട്ട് & സ്വീറ്റ് പിക്കിള്‍
Reporter
ചേരുവകള്‍

ചെറുനാരങ്ങ - 25 എണ്ണം
നല്ലെണ്ണ - രണ്ട് കപ്പ്
മുളകുപൊടി - ഒരു കപ്പ്
പഞ്ചസാര - ഒരു കപ്പ്
ഇഞ്ചി ചതച്ചത് - ഒരു ഡിസേര്‍ട്ട് സ്പൂണ്‍
വെളുത്തുളളി ചതച്ചത് - ഒരുടേബിള്‍സ്പൂണ്‍
കടുക് - ഒരു ടീസ്പൂണ്‍
ഉലുവ - ഒരു ടീസ്പൂണ്‍
വിനാഗിരി - അര കപ്പ്
ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചെറുനാരങ്ങ കഴുകി വൃത്തിയാക്കി അപ്പച്ചെമ്പില്‍ അടുപ്പില്‍ വെച്ച് ആവികയറ്റുക. പിന്നീട് ഓരോ ചെറുനാരങ്ങയും കഷണങ്ങള്‍ വേറിട്ടു പോകാത്തവിധത്തില്‍ നാലായി മുറിക്കുക. ഒരു ചീനച്ചട്ടി അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ കടുകും ഉലുവയും ചേര്‍ത്ത് മൂപ്പിക്കണം. മൂക്കുമ്പോള്‍ ചീനച്ചട്ടിയില്‍ നിന്ന് കോരിവെച്ച് പൊടിക്കണം.

ഈ ചീനച്ചട്ടിയില്‍ നല്ലെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ആവിയില്‍ വേവിച്ച ചെറുനാരങ്ങ ചേര്‍ത്ത് ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ വഴറ്റുക. അതിനുശേഷം കോരിവക്കുക. ഈ ചീനച്ചച്ചട്ടിയില്‍ ചതച്ചുവച്ച ഇഞ്ചിയും വെളുത്തുളളിയും ചേര്‍ത്ത് മൂത്തമണം വരുമ്പോള്‍ മുളകുപൊടിയും പഞ്ചസാരയും ചേര്‍ത്ത് ഇളം ചൂടില്‍ 2-3 മിനിറ്റ് ഇളക്കുക .

പൊടിച്ചുവച്ച മസാലയും വഴറ്റിയ ചെറുനാരങ്ങയും വിനാഗിരിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് 2-3 മിനിറ്റ് നേരം കൂടി ഇളക്കികൊണ്ടിരിക്കണം. തീ അണച്ച് ചീനച്ചട്ടി അടുപ്പില്‍ നിന്ന് വാങ്ങിവയ്ക്കുക. ഈ അച്ചാര്‍ കുപ്പികളിലാക്കി കേടു കൂടാതെ സൂക്ഷിക്കണം. രണ്ടാഴ്ചക്കു ശേഷം മാത്രമേ ഉപയോഗിക്കാവൂ.
 
Other News in this category

 
 




 
Close Window