Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 28th Dec 2019
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ബാംഗ്ലൂരില്‍ ന്യൂ ഇയര്‍ ആഘോഷം നടത്താന്‍ അനുവദിക്കരുതെന്ന് ജനജാഗ്രതി ഹിന്ദു സംഘടന
Reporter
ബെംഗളൂരുവില്‍ എംജി റോഡിലും ബ്രിഗേഡ് റോഡിലും പുതുവത്സരാഘോഷം നടത്താന്‍ അനുവദിക്കരുതെന്ന് ഹിന്ദു സംഘടന. ഹിന്ദു സംഘടനയായ ജനജാഗ്രതി സമിതിയാണ് ഇതു സംബന്ധിച്ച് സിറ്റി പോലീസ് കമ്മീഷണര്‍ ഭാസ്‌കര്‍റാവുവിന് കത്തയച്ചത്. വിദേശ സംസ്‌കാരം പുതുതലമുറയെ നശിപ്പിക്കുന്നതാണെന്നും ബ്രിഗേഡ് റോഡിലും എംജി റോഡിലും നടക്കുന്ന തരത്തിലുള്ള ആഘാഷങ്ങള്‍ ഇന്ത്യന്‍ യുവത്വത്തിന്റെ അധഃപതനത്തിനു കാരണമായേക്കുമെന്നും കത്തില്‍ പറയുന്നു.

പാശ്ചാത്യ സംസ്‌കാരത്തെ കണ്ണടച്ച് അനുകരിക്കുന്നത് വര്‍ദ്ധിച്ചു വരികയാണ്. പ്രായപൂര്‍ത്തിയാവുന്നതിനു മുമ്പ് തന്നെ കുട്ടികള്‍ മദ്യപാനശീലം തുടങ്ങുന്നത് ഇതിന്റെ ഫലമായിട്ടാണ്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും മദ്യപിക്കുകയും പുകവലിക്കുകയും സംസ്‌കാരശൂന്യമായ രീതിയില്‍ നൃത്തം ചെയ്യുന്നതും മുന്‍വര്‍ഷങ്ങളേക്കാള്‍ കൂടുതലായിരിക്കുകയാണ്. ഇത്തരം സാഹചര്യങ്ങള്‍ സ്ത്രീകള്‍ക്കെതിരെ അക്രമസംഭവങ്ങളിലേക്ക് നയിക്കുന്നതിനും കാരണമാവുന്നുണ്ട്.

ബെംഗളൂരുവിന്റെ ഇത്തരത്തിലുള്ള ആഗോള പ്രതിച്ഛായ ഇന്ത്യന്‍ യുവത്വത്തെ മൊത്തമായി അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും കത്തില്‍ വ്യക്തമാക്കുന്നു. എംജിറോഡിലും ബ്രിഗേഡ് റോഡിലും സിഗരറ്റ് കടകളും മദ്യശാലകളും ന്യൂ ഇയര്‍ രാവില്‍ തുറക്കാന്‍ അനുവദിക്കരുതെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

ഹിന്ദു ജനജാഗ്രതി സമിതി ഇതാദ്യമായല്ല എംജി റോഡിലും ബ്രിഗേഡ് റോഡിലും നടക്കാറുള്ള പുതുവത്സരാഘോഷങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് കത്തയക്കുന്നത്. കഴിഞ്ഞ വര്‍ഷവും ഇതേ ആവശ്യം ഉന്നയിച്ച് അവര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കത്തയച്ചിരുന്നു. പത്രപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായിരുന്ന ഗൗരിലങ്കേഷ് വധക്കേസ് പ്രതികള്‍ ഹിന്ദു ജനജാഗ്രതി അംഗങ്ങളാണെന്ന് കണ്ടെത്തിയിരുന്നു.
 
Other News in this category

 
 




 
Close Window