Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 28th Dec 2019
 
 
സിനിമ
  Add your Comment comment
സിനിമയില്‍ പുതിയ ആളുകള്‍ വരുമ്പോള്‍ അതുവരെ ഉള്ളവര്‍ അപ്രസക്തരാകുമെന്ന് ഭാമ
Reporter
'സിനിമ എന്നുമുണ്ടാകില്ലെന്ന് തുടക്കത്തിലേ അറിയാമായിരുന്നു, അഞ്ചോ പത്തോ വര്‍ഷം കഴിയുമ്പോള്‍ പുതിയ സംഘം വരും. അപ്പോള്‍ അതുവരെയുള്ളവരില്‍ പലരും അപ്രസക്തരാകും. റിയാലിറ്റിയും ഫാന്റസിയും പോലെയാണ് സിനിമ. സിനിമകളുടെ കുത്തൊഴുക്കില്‍ ദിവസങ്ങള്‍ പോകുന്നതറിയില്ല. കരിയറില്‍ ബ്ലോക്ക് വരുമ്പോഴാണ് എല്ലാം തിരിച്ചറിയുക' നടി ഭാമ വ്യക്തമാക്കി.
അടുത്തിടെയാണ് താന്‍ വിവാഹിതയാകാന്‍ പോകുന്നുവെന്ന കാര്യം നടി ഭാമ വെളിപ്പെടുത്തിയത്. ബിസിനസുകാരനായ അരുണ്‍ ആണ് ഭാമയുടെ വരന്‍. ഇതിനിടെ സിനിമയില്‍ നിന്നും ബ്രേക്ക് എടുത്തതിനെ കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് താരം.

വിവാഹത്തിന് മുമ്പേ സിനിമയില്‍ നിന്നും മാറി നില്‍ക്കണമെന്ന് താന്‍ തീരുമാനിച്ചിരുന്നതായി ഭാമ ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കി. 'മറുപടി' എന്ന ചിത്രത്തിനു ശേഷം മൂന്നു വര്‍ഷമായി സിനിമയില്‍ ഇല്ലാത്തതിനാല്‍ ഈ മാറ്റം എളുപ്പമായി തോന്നിയെന്നും ഭാമ പറഞ്ഞു.
 
Other News in this category

 
 




 
Close Window