Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 28th Dec 2019
 
 
കായികം
  Add your Comment comment
40 മിനിറ്റ്, ഗാംഗുലി എന്റേയും ദാദയായി മാറി: പാക് ക്രിക്കറ്റ് താരം സഖ്‌ലയ്ന്‍ മുഷ്താന്‍
Reporter
ഗാംഗുലിയെ പുകഴ്ത്തി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ് പാക് ഇതിഹാസ സ്പിന്നര്‍ സഖ്‌ലയ്ന്‍ മുഷ്താന്‍. അതിന് പിന്നില്‍ ഒരു കാരണമുണ്ടെന്ന് മുഷ്താഖ് പറയുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയപ്പോഴുണ്ടായ സംഭവത്തിനു ശേഷമാണ് ഗാംഗുലി തന്റെ മനം കവര്‍ന്നതെന്നു മുഷ്താഖ് പറഞ്ഞു.

അന്നു താന്‍ സസെക്‌സിനു വേണ്ടി കളിക്കുകയായിരുന്നു. ഇന്ത്യയും സസെക്‌സും തമ്മില്‍ ത്രിദിന പരിശീലന മല്‍സരമാണ് അന്നു നടന്നത്. ഗാംഗുലി ഈ മല്‍സരത്തില്‍ കളിച്ചിരുന്നില്ല. ഇരു കാല്‍മുട്ടുകളിലും ശസ്ത്രക്രിയക്കു വിധേയനായ ശേഷം 3637വരെ ആഴ്ചകള്‍ പുറത്തായിരുന്നു താന്‍. ഇതു മാനസികമായി തന്നെ ഏറെ തളര്‍ത്തിയിരുന്നു. പരിക്കില്‍ നിന്നു മോചിതനായ ശേഷമാണ് അന്നു സസെക്‌സിനു വേണ്ടി താന്‍ കളിച്ചത്..

ഇന്ത്യക്കു വേണ്ടി കളിച്ചില്ലെങ്കിലും മല്‍സരം കാണാന്‍ ഗാംഗുലിയും എത്തിയിരുന്നു. സസെക്‌സിന്റെ ബാറ്റിങിനിടെ ബാല്‍ക്കണിയില്‍ വച്ച് ഗാംഗുലി തന്നെ കണ്ടു. പക്ഷെ തങ്ങളുടെ ഡ്രസിങ് റൂം മറ്റൊരു ദിശയിലേക്ക് ആയിരുന്നതിനാല്‍ അദ്ദേഹത്തെ താന്‍ കണ്ടില്ല.
ഇന്ത്യന്‍ ക്രിക്കറ്റിലെ ദാദയാണ് ഗാംഗുലി. കോഴ വിവാദത്തെ തുടര്‍ന്ന് തകര്‍ന്ന് തരിപ്പണമായ ടീം ഇന്ത്യയെ ഉയര്‍ത്തികൊണ്ട് വന്ന ലോകത്തിലെ ഒന്നാം നമ്പര്‍ ടീമാക്കി മാറ്റിയതോടെയാണ് ഗാംഗുലി ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തിന്റെ പ്രിയപ്പെട്ടവനായത്.
 
Other News in this category

 
 




 
Close Window