Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 28th Dec 2019
 
 
Teens Corner
  Add your Comment comment
ഹോളിയും ദസറയും മാറി നില്‍ക്കുന്ന ആഘോഷം. ആളുകളുടെ ദേഹത്തേക്ക് പെയിന്റ് ഒഴിച്ച് ആഘോഷിക്കുന്നവരുടെ നാട്. കാളപ്പോരിന്റെയും ടൊമാറ്റോ ഫെസ്റ്റിവലിന്റെയും നാടായ സ്‌പെയിനില്‍ ഇങ്ങനെയും ഒരു ആഘോഷമുണ്ട്.
Reporter
15ാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ ഗ്രനഡ പ്രവിശ്യയിലെ ഗ്വാഡിക്‌സ് ഗ്രാമത്തിലെ താമസക്കാരനായിരുന്ന ജുവാന്‍ പെഡര്‍നല്‍ കസ്‌കമൊറാസ് എന്നയാളുടെ അനുഭവവുമായി ബന്ധപ്പെട്ടാണത്രെ ഈ ആഘോഷം.അക്കഥ ഇങ്ങനെയാണ്. അയല്‍ഗ്രാമമായ ബാസയിലെ പള്ളി പൊളിക്കുന്ന ജോലിക്കിടെ ഔവര്‍ ലേഡി ഒഫ് മേഴ്‌സിയുടെ തിരുസ്വരൂപം കസ്‌കമൊറാസിന് കിട്ടി. പ്രതിമ തന്റെ ഗ്രാമമായ ഗ്വാഡിക്‌സിലേക്ക് കൊണ്ടു പോകാന്‍ അയാള്‍ തീരുമാനിച്ചതറിഞ്ഞ ബാസ ഗ്രാമവാസികള്‍ എതിര്‍പ്പുന്നയിച്ചതോടെ തര്‍ക്കമായി. തര്‍ക്കം രൂക്ഷമായതോടെ ബാസ ഗ്രാമവാസികള്‍ ഒരു ഉപാധി വച്ചു. കസ്‌കമൊറാസിന്റെ നേരെ ഒഴിക്കുന്ന കറുത്ത മിശ്രിതം ശരീരത്തില്‍ പതിക്കാതെ അയാള്‍ക്ക് ബാസയില്‍ നിന്ന് പ്രതിമയുമായി പോകാമെന്നായിരുന്നു ഒത്തുതീര്‍പ്പ് വ്യവസ്ഥ.എന്നാല്‍ കസ്‌കമൊറാസ് പ്രതിമയുമായി മന്നോട്ട് നീങ്ങിയപ്പോള്‍ തന്നെ ബാസ ഗ്രാമവാസികള്‍ അയാളെ കറുത്ത പെയിന്റില്‍ കുളിപ്പിച്ചു. ഇതോടെ ഗ്രാമത്തിന് അപമാനമുണ്ടാക്കിയ ഗ്വാഡിക്‌സ് ഗ്രാമത്തിലുള്ളവരും കസ്‌കമൊറാസിനെതിരായി. ഇവരും അദ്ദേഹത്തെ കരിയില്‍ കുളിപ്പിച്ചു.പിന്നീട് കസ്‌കമൊറാസിന്റെ ഓട്ടവും, പെയിന്റ് ഒഴിക്കലും പ്രതീകാത്മകമായി കാലങ്ങളോളം സ്‌പെയിന്‍ ജനത അവതരിപ്പിച്ചു. സെപ്തംബര്‍ ആറ് മുതല്‍ പത്ത് വരെയാണ് സാധാരണ ഈ ആഘോഷം സംഘടിപ്പിക്കാറ്. 2006ല്‍ ആഘോഷം ടൂറിസം ഭൂപടത്തില്‍ ഇടംപിടിച്ചതോടെ ലോകശ്രദ്ധതന്നെ ഇതിലേക്ക് തിരിഞ്ഞു. ഈ ദിവസങ്ങളില്‍ ബാസയില്‍ എത്തുന്നവരെല്ലാം കറുത്ത പെയിന്റില്‍ കുളിച്ചതുതന്നെ.
നിറങ്ങളില്‍ നീരാടുന്ന ഒരു ആഘോഷം നമുക്ക് ഇന്ത്യയിലുണ്ട്. എന്നാല്‍ കറുത്ത പെയ്ന്റില്‍ കുളിക്കുന്നതാണ് സ്‌പെയിന്‍കാരുടെ ആഘോഷം. കാളപ്പോര്, ടൊമാറ്റോ ഫെസ്റ്റിവല്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന ആഘോഷങ്ങള്‍ക്ക് പേരുകേട്ട നാട്ടിലാണ് ഇങ്ങനെ കരിപുരളുന്നൊരു ആഘോഷവും.
 
Other News in this category

 
 




 
Close Window