|
ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം പി. കെ. ബാനര്‍ജി(83) അന്തരിച്ചു. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ഒന്നര മാസമായി ആശുപത്രിയില്‍ കഴിയുകയായിരുന്നു.
ഇന്ത്യയ്ക്ക് വേണ്ടി 84 മല്‍സരങ്ങള്‍ കളിച്ച ബാനര്‍ജി, 65 ഗോളുകളും നേടിയിട്ടുണ്ട്. 1958, 1962, 1966 എന്നിങ്ങനെ മൂന്നുതവണ ഏഷ്യന്‍ ഗെയിംസില്‍ ബാനര്‍ജി ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. 62ല്‍ ബാനര്‍ജി അംഗമായ ഇന്ത്യന്‍ ടീം സ്വര്‍ണം നേടുകയും ചെയ്തിരുന്നു.
1960ലെ റോം ഒളിമ്പിക്‌സില്‍ ഇന്ത്യയെ നയിച്ചത് പി.കെ ബാനര്‍ജിയായിരുന്നു. ഫ്രഞ്ച് ടീമിനെതിരേ ഇന്ത്യയുടെ സമനില ഗോള്‍ നേടിയതും അദ്ദേഹമായിരുന്നു. 1956ലെ മെല്‍ബണ്‍ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയ അദ്ദേഹം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസീസിനെ 42 ന് തോല്‍പ്പിച്ച കളിയില്‍ നിര്‍ണായക പങ്കും വഹിച്ചിട്ടുണ്ട്.
ഇന്ത്യന്‍ ഫുട്‌ബോളിന് ബാനര്‍ജിയുടെ സംഭാവനകള്‍ കണക്കിലെടുത്ത് ഫിഫ ഭരണസമിതി 2004ല്‍ അദ്ദേഹത്തിന് 'ഓര്‍ഡര്‍ ഓഫ് മെറിറ്റ്' നല്‍കി ആദരിച്ചിരുന്നു. 1990ല്‍ രാജ്യം പദ്മ ശ്രീ നല്‍കി ആദരിച്ചു. മക്കള്‍: പൗല ബാനര്‍ജി, പൂര്‍ണ |