Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 28th Mar 2024
 
 
പാചകം
  Add your Comment comment
ഇന്നു നമ്മുക്ക് മുട്ടക്കറി വച്ചാലോ
reporter
1. പുഴുങ്ങിയ മുട്ട നാല്
2. തേങ്ങ ചിരകിയത് അരമുറി
3. കുരുമുളക് പത്തെണ്ണം
4. കറിവേപ്പില ഒരു തണ്ട്
5. മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി കാല്‍ ടീസ്പൂണ്‍ വീതം
6. മുളകുപൊടി മുക്കാല്‍ ടീസ്പൂണ്‍
7. സവാള, തക്കാളി (നുറുക്കിയത്) രണ്ട് വീതം
8. ഉപ്പ് പാകത്തിന്
9. വറ്റല്‍ മുളക്, ചുവന്നുള്ളി രണ്ട് വീതം
10. വെളിച്ചെണ്ണ മൂന്ന് ടേബിള്‍ സ്പൂണ്‍

തേങ്ങ, കുരുമുളക്, കറിവേപ്പില, ചുവന്നുള്ളി എന്നിവ തീയല്‍ പരുവത്തില്‍ വറുക്കുക. ഇതില്‍ മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പൊടി ഇവ ചേര്‍ത്തിളക്കി തീ അണയ്ക്കുക. തണുത്താല്‍ അരച്ച് ഉപ്പും വെള്ളവും ചേര്‍ത്ത് മാറ്റുക. വെളിച്ചെണ്ണയില്‍ വറ്റല്‍ മുളക്, കടുക്, കറിവേപ്പില മൂപ്പിച്ച് സവാള ഇളം ബ്രൗണ്‍ നിറം ആകും വരെ വഴറ്റി അരിഞ്ഞ തക്കാളിയും ചേര്‍ക്കുക. ആദ്യം അരച്ചു വെച്ച തീയല്‍കൂട്ട് ഇതിലേക്ക് ചേര്‍ത്തിളക്കി തിള വരുമ്പോള്‍ പുഴുങ്ങിയ മുട്ട ചേര്‍ക്കുക.
 
Other News in this category

 
 




 
Close Window