തൊട്ടതെല്ലാം പൊന്നാക്കുന്നെന്ന് വിശേഷിപ്പിക്കാവുന്ന സംവിധായകന് സത്യന് അന്തിക്കാടും കരിയറില്‍ തന്റെ മുന്നൂറാം ചിത്രം പൂര്‍ത്തിയാക്കുന്ന മോഹന്‍ ലാലും പാലക്കാട് തിരക്കേറിയ ഷൂട്ടിങ്ങിലാണ്.
പ്രാവാസ ജീവിതത്തിലെ കഷ്ടപ്പാടുകള്‍ അവസാനിപ്പിച്ച് സമ്പാദ്യവുമായി നാട്ടിലെത്തുന്ന യുവാവായ അജയന് എന്ന കേന്ദ്ര കഥാപാത്രമാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.നായിക ഇല്ലാത്ത ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. പത്മപ്രിയയും ബിജു മേനോനും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.
രാഹുല്‍ പിള്ള എന്ന പുതുമുഖമാണ് സിനിമയിലെ വഴിത്തിരിവാവുന്ന കാര്‍ത്തിക് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഷീലയാണ് മോഹന്‍ലാലിന്റെ അമ്മയുടെ വേഷത്തിലെത്തുന്നത്.ഇന്നസെന്റ്, കെപിസിസി ലളിത,മാമുക്കോയ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സത്യന് അന്തിക്കാട് തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. |