Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 20th Apr 2024
 
 
പാചകം
  Add your Comment comment
ഉത്തര്‍­പ്ര­ദേ­ശി­ന്റെ തന­തു രു­ചി­യു­മാ­യി കാ­ക്കു­റി ക­ബാബ്
reporter
ചേരുവകള്‍

1. ആട്ടിറച്ചി­ ഒരു കിലോ
2. ആട്ടിറച്ചിയിലെ കൊഴുപ്പ്­ 200 ഗ്രാം
3. വറുത്ത കടലമാവ്­ 100 ഗ്രാം
4. കുങ്കുമപ്പൂവ്­ ഒരു നുള്ള്
5. കുരുമുളകുപൊടി­ അഞ്ച് ഗ്രാം
6. ഗ്രാമ്പൂ പൊടിച്ചത്­ ഒരു നുള്ള്
7. കറുവപട്ട പൊടിച്ചത്­
ഒരു നുള്ള്
8. ജീരകം പൊടിച്ചത്­ ഒരു നുള്ള്
9. ഗരംമസാല­ ഒരു നുള്ള്


10. മുളകുപൊടി­ 10 ഗ്രാം
11. മഞ്ഞള്‍പ്പൊടി­ ഒരു നുള്ള്
12. കിച്ചണ്‍കിങ് മസാല­ മൂന്ന് ഗ്രാം
13. ചാട്ട് മസാല­ ഒരു നുള്ള്
14. നാരങ്ങ നീര്­ ഒരു നാരങ്ങയുടേത്
15. ഇഞ്ചി അരിഞ്ഞത്­ എട്ട് ഗ്രാം
16. വെളുത്തുള്ളി അരിഞ്ഞത്­എട്ട് ഗ്രാം
17. വലിയഉള്ളി അരിഞ്ഞ് എണ്ണയില്‍
വഴറ്റിയത്­ 50 ഗ്രാം
18. പച്ചമുളക് ­എട്ട് ഗ്രാം
19. വലിയഉള്ളി അരിഞ്ഞത്­ 60 ഗ്രാം
20. പഴുത്ത പപ്പായ അരച്ചത്­ 40 ഗ്രാം
21. കശുവണ്ടി അരച്ചത്­ 50 ഗ്രാം
22. ഉപ്പ്­ പാകത്തിന്


പാകം ചെയ്യുന്ന വിധം

ആട്ടിറച്ചി നന്നായി കഴുകി വൃത്തിയാക്കി വെള്ളം മുഴുവന്‍ കളഞ്ഞ് ആട്ടിറച്ചിക്കൊഴുപ്പ് ചേര്‍ക്കുക. അതിലേക്ക് കശുവണ്ടി അരച്ചതും മൂന്ന് മുതല്‍ 19 വരെയുള്ള ചേരുവകളും ചേര്‍ക്കുക. പാകത്തിന് ഉപ്പും പപ്പായ അരച്ചതും കൂട്ടിച്ചേര്‍ത്ത് അര മണിക്കൂര്‍ നേരം വെക്കുക. അതിനുശേഷം ഗ്രില്ലിങ് റോഡില്‍ ഈ മിശ്രിതം പിടിപ്പിച്ചശേഷം കുക്കിങ് അവനില്‍ 20 മിനിറ്റ് നേരം ഗ്രില്‍ ചെയ്‌­തെടുക്കുക. തുടര്‍ന്ന് കബാബ് കഷ്ണങ്ങളാക്കി മുറിച്ച് ചാട്ട് മസാലയും മല്ലിയില അരിഞ്ഞതും വിതറി ചൂടോടെ ഉപയോഗിക്കാം.
 
Other News in this category

 
 




 
Close Window