Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
പാചകം
  Add your Comment comment
അയല നിറച്ചത്
reporter
1.അയല വലുത് രണ്ടെണ്ണം
2.മൈദ മൂന്നു ടേബിള്‍ സ്പൂണ്‍
3.വെളിച്ചെണ്ണ

ഫില്ലിങ്ങിന്
4.പച്ചമുളക്, ഉള്ളി 2 എണ്ണം വീതം
5.കരിവേപ്പില2 തണ്ട്
6.വെളുത്തുള്ളി, ഇഞ്ചി 2 ടീസ്പൂണ്‍
7.മല്ലിച്ചപ്പ്, പൊതീന 2 ടേബിള്‍സ്പൂണ്‍
8.മഞ്ഞള്‍പൊടി കാല്‍ ടീസ്പൂണ്‍
9.ഉപ്പ്‌പൊടി ആവശ്യത്തിന്
10.പെരിഞ്ചീരകപ്പൊടി കാല്‍ ടീസ്പൂണ്‍
11.തേങ്ങ ഒരു കപ്പ് ചിരവിയത്.

പേസ്റ്റിന്
12.കരിവേപ്പില 2 തണ്ട്
13.പൊതീന 2 ടേബിള്‍സ്പൂണ്‍
14.മല്ലിച്ചപ്പ്
15.പച്ചമുളക് 4 എണ്ണം
16.വെളുത്തുള്ളി, ഇഞ്ചി 1 ടീസ്പൂണ്‍
17.മഞ്ഞള്‍പൊടി കാല്‍ ടീസ്പൂണ്‍
18.ഉപ്പ് പൊടി ആവശ്യത്തിന്

അയല തലകളയാതെ മുറിക്കുക. പിന്നീട് വയറിന്റെ ഭാഗം മുറിച്ച് കൈകൊണ്ട് മുള്ള് മുഴുവനും പൊട്ടിച്ച് ഒഴിവാക്കുക.

അല്പം വെളിച്ചെണ്ണ ഒഴിച്ച് അതില്‍ നാല് മുതല്‍ ഏഴു വരെയുള്ള ചേരുവകള്‍ ചേര്‍ത്ത് ഇളക്കിയശേഷം എട്ട് മുതല്‍ പത്ത് വരെയുള്ള ചേരുവകള്‍ ചേര്‍ത്ത് തളിക്കുക. ശേഷം തേങ്ങയും ചേര്‍ത്ത് ഇറച്ചി മസാല ഇളക്കി കൂട്ടി അടുപ്പില്‍ നിന്നും ഇറക്കിവെക്കുക.

ഈ മസാല അയലയുടെ മുള്ള് ഒഴിവാക്കിയ ഭാഗത്ത് നിറച്ചുവെക്കുക.

12 മുതല്‍ 18 വരെയുള്ള ചേരുവകള്‍ മിക്‌സിയില്‍ അടിച്ചു അയലയുടെ മുകളില്‍ നന്നായി തേച്ചു പിടിപ്പിക്കുക. അയല പൊരിക്കാന്‍ വേണ്ടി മൈദയും ഉപ്പും ചേര്‍ത്ത് മൈദ പേസ്റ്റ് ഉണ്ടാക്കി അയലയുടെ മസാല നിറച്ചത് വീണുപോകാത്ത വിധത്തില്‍ ഒട്ടിച്ചുവെക്കുക.

അല്പം വെളിച്ചെണ്ണ ഒഴിച്ചു അയല വറുത്തുകോരുക.
 
Other News in this category

 
 




 
Close Window