|
മണത്തക്കാളി ഇല രണ്ട് കപ്പ്
തേങ്ങ അര മുറി
സവാള ഒന്ന്
ജീരകം മുക്കാല്‍ ടീസ്പൂണ്‍
വറ്റല്‍മുളക് നാല്
മണത്തക്കാളി ഇല വൃത്തിയാക്കി ചെറുതായി അരിയുക. സവാള ചെറുതായി അരിയുക. തേങ്ങ തിരുമ്മി വറ്റല്‍മുളക് ജീരകവും ചേര്‍ത്ത് ചതച്ചെടുക്കുക. ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് കടുകും, ഉഴുന്നുപരിപ്പും ഇട്ട് മൂക്കുമ്പോള്‍ തേങ്ങ ഇട്ട് ഇളക്കിയെടുക്കുക. അതില്‍ സവാള ഇട്ട് കുറച്ച് എണ്ണ ഒഴിച്ച് വഴറ്റുക. മണത്തക്കാളിഇല അരിഞ്ഞത്, മഞ്ഞള്‍പ്പൊടി, ഉപ്പ് ഇട്ട് വഴറ്റി ചതച്ചെടുത്ത തേങ്ങയും ചേര്‍ത്തിളക്കി വാങ്ങുക. |