ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസിന്റെ രാജിയിലേക്ക് നയിച്ചത് ഏറെ പ്രതീക്ഷയോടെ കൊണ്ടുവന്ന പരിഷ്‌കാരങ്ങള്‍ പിഴച്ചത്. അശാസ്ത്രീയ നികുതി പരിഷ്‌കാരങ്ങളുടെ പേരില്‍ ഏറെ വിമര്‍ശനം ഏറ്റുവാങ്ങിയ അവര്‍ പാര്‍ട്ടിയിലെ പിന്തുണ നഷ്ടമായതോടെ അധികാരമേറ്റ് ഒന്നര മാസമാകുമ്പോഴേക്ക് രാജിവെക്കാന്‍ നിര്‍ബന്ധിതയായി. നികുതിയിളവും സബ്‌സിഡിയും പ്രഖ്യാപിച്ച് ജനപിന്തുണ നേടാനുള്ള ശ്രമം തിരിച്ചടിച്ചു.
മുന്‍ ധനമന്ത്രി ക്വാസി ക്വാര്‍ടെങ് അവതരിപ്പിച്ച ഇടക്കാല ബജറ്റ് ബ്രിട്ടന്റെ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ തിരിച്ചടിയായിരുന്നു. പൗണ്ടിന്റെ മൂല്യം ഇടിയാനും വിലക്കയറ്റം രൂക്ഷമാകാനും ഇത് ഇടയാക്കി. ഇടക്കാല ബജറ്റില്‍ പ്രഖ്യാപിച്ച നികുതിയിളവുകളിലേറെയും പുതിയ ധനമന്ത്രി ജെറമി ഹണ്ട് റദ്ദാക്കി. കഴിഞ്ഞ രണ്ടാഴ്ചക്കിടെ മന്ത്രിസഭയിലെ രണ്ടുപേര്‍ രാജിവെച്ചു. ഇന്ത്യന്‍ വംശജയായ ആഭ്യന്തര മന്ത്രി സുവല്ല ?ബ്രാവെര്‍മാന്‍ ആണ് ബുധനാഴ്ച രാജിവെച്ചത്. പ്രസിദ്ധീകരിക്കാത്ത ഔദ്യോഗിക രേഖ സ്വകാര്യ മെയിലില്‍നിന്ന് മുതിര്‍ന്ന എം.പിക്ക് അയച്ചത് വിവാദമായതിനെ തുടര്‍ന്നാണ് അവരുടെ രാജി. തെറ്റു പറ്റിയതു സമ്മതിച്ച് സ്ഥാനമൊഴിയുന്നത് ലിസ് ട്രസിന് മാതൃകയാകട്ടെ എന്ന സൂചന ബ്രാവെര്‍മാന്റെ രാജിക്കത്തിലുണ്ടായിരുന്നു. പുതിയ ആഭ്യന്തരമന്ത്രിയായി ഗ്രാന്റ് ഷാപ്‌സിനെ നിയമിച്ച് ഉത്തരവിറക്കിയെങ്കിലും ഒരു ദിവസം കഴിയും മുമ്പ് പ്രധാനമന്ത്രിയുടെ രാജിവാര്‍ത്തയുമെത്തി. ബുധനാഴ്ച പാര്‍ലമെന്റില്‍ വലിയ ഒച്ചപ്പാടുണ്ടായിരുന്നു.
ബ്രിട്ടണിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയായിരുന്നു ലിസ് ട്രസ്. രാജിയോടെ ഏറ്റവും കുറച്ചുകാലം അധികാരത്തിലിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രിയെന്ന പേരും ലിസ് ട്രസിന്റെ പേരിലായി. ഇന്ത്യന്‍ വംശജന്‍ ഋഷി സുനകിനെ പിന്തള്ളിയാണ് ഒന്നര മാസങ്ങള്‍ക്ക് മുമ്പ് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ലിസ് ട്രസ് അധികാരമേറ്റിരുന്നത്.
ബ്രിട്ടണ്‍ നേരിടുന്ന കടുത്ത സാമ്പത്തിക അരക്ഷിതാവസ്ഥയ്ക്ക് കാരണം തന്റെ പുത്തന്‍ സാമ്പത്തിക നയമാണെന്നും വീണ്ടുവിചാരമില്ലാതെ അത് നടപ്പാക്കിയതില്‍ മാപ്പു ചോദിക്കുന്നുവെന്നും അടുത്തിടെ ലിസ് ട്രസ് തുറന്നുപറഞ്ഞിരുന്നു. ദീര്‍ഘവീക്ഷണമില്ലാതെ നടപ്പാക്കിയ പുത്തന്‍നയം സൃഷ്ടിച്ചത് ആഴമേറിയ പരിണിത ഫലങ്ങളാണ്. പക്ഷേ, രാജ്യത്തിന്റെ നന്മ മാത്രമാണ് താന്‍ ആഗ്രഹിച്ചതെന്നും ലിസ്ട്രസ് അഭിപ്രായപ്പെട്ടിരുന്നു.
ലിസ് ട്രസ് അധികാരമേറ്റയുടന്‍ ധനമന്ത്രി അവതരിപ്പിച്ച മിനി ബജറ്റില്‍ വന്‍കിട കമ്പനികള്‍ക്കുള്ള നികുതി ഇളവുചെയ്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. കാര്യങ്ങള്‍ വഷളായതോടെ, അഞ്ചു ദിവസംമുമ്പ് ധനമന്ത്രി ക്വാസി ക്വാര്‍ട്ടെങ്ങിനെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കി. കഴിഞ്ഞദിവസം ആഭ്യന്തര മന്ത്രിയും ഇന്ത്യന്‍ വംശജയുമായ സ്യുയെല്ല ബ്രേവര്‍മാനും രാജിവച്ചു. ബ്രേവര്‍മാന്‍ സ്ഥാനമൊഴിയുംമുമ്പ് ലിസ് ട്രസിനെതിരെ ഗുരുതര ആക്ഷേപങ്ങള്‍ ഉയര്‍ത്തി. ബ്രിട്ടനില്‍ നാണയപ്പെരുപ്പം കഴിഞ്ഞ 40 വര്‍ഷത്തെ ഏറ്റവുമുയര്‍ന്ന നിരക്കിലാണ്. വിലക്കയറ്റവും രൂക്ഷം.
ഏറ്റവും കുറച്ചുകാലം അധികാരത്തിലിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രിയെന്ന പേരുദോഷവുമായാണ് ഒടുവില്‍ ലിസ്ട്രസിന്റെ പടിയിറക്കം. നികുതി വെട്ടിക്കുറയ്ക്കുമെന്ന പ്രഖ്യാപനമാണ് ലസ്ട്രസിനെ പ്രധാനമന്ത്രി സ്ഥാനത്തെത്തിച്ചതെങ്കില്‍ അതേ പ്രഖ്യാപനത്താല്‍തന്നെ പടിയിറങ്ങേണ്ടിയുംവന്നു. വന്‍കിട കമ്പനികള്‍ക്കുള്ള കോര്‍പറേഷന്‍ ടാക്‌സ് മുന്‍ സര്‍ക്കാര്‍ 19 ശതമാനത്തില്‍നിന്ന് 25 ശതമാനമാക്കി ഉയര്‍ത്തിയിരുന്നു. ലിസ് ട്രസ് സര്‍ക്കാര്‍ ഇത് മരവിപ്പിച്ച് വീണ്ടും 19 ശതമാനമാക്കി കുറച്ചു. ഇതോടെ വിപണിയില്‍ വന്‍ തകര്‍ച്ചയ്ക്ക് വഴിവച്ചു. പൗണ്ടിന്റെ മൂല്യം കുത്തനെ ഇടിഞ്ഞു.
തന്നില്‍ നിക്ഷിപ്തമായ ജനഹിതം നിറവേറ്റാന്‍ കഴിയുന്നില്ലെന്നും പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതുവരെ സ്ഥാനത്ത് തുടരുമെന്നും രാജി പ്രഖ്യാപിച്ചുകൊണ്ട് ലിസ് ട്രസ് വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് ധനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും രാജിക്ക് പിന്നാലെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയും രാജിവെച്ച് പടിയിറങ്ങുന്നത്.
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ലക്ഷ്യമിട്ട് ലിസ്ട്രസ് സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ സാമ്പത്തിക നയങ്ങളും നികുതി നയങ്ങളും ബ്രിട്ടണ് ഗുണംചെയ്യില്ലെന്ന് സ്വന്തം പാര്‍ട്ടിയിലെ മന്ത്രിമാരും എംപിമാരും ഉള്‍പ്പെടെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതോടെ ഗന്ത്യന്തരമില്ലാതെയാണ് ലിസ്ട്രസ് രാജിവച്ചത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃസ്ഥാനവും ലിസ് രാജിവച്ചിട്ടുണ്ട്. |