Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
പാചകം
  Add your Comment comment
ഓണസദ്യയില്‍ എന്നും സ്‌പെഷ്യല്‍ അവിയല്‍ തന്നെ
Reporter
ഓണസദ്യയിലെന്നല്ല ഏത് സദ്യയിലും മലയാളികള്‍ക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് അവിയല്‍.ഇത്രയും രുചികരമായ മറ്റൊരു വിഭവം സദ്യയില്‍ ഉണ്ടാവില്ല എന്നു പറയുന്നതാവും ശരി.


ചേരുവകള്‍

മുരിങ്ങക്കായ്-മൂന്നെണ്ണം
പച്ചക്കായ്-രണ്ട്
ചേന-100 ഗ്രാം
കാരറ്റ്-രണ്ട്
ബീന്‍സ്-ആറ് എണ്ണം
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
തേങ്ങ-2കപ്പ്
പച്ചമുളക്-മൂന്ന്+രണ്ട് എണ്ണം
വെളുത്തുള്ളി-നാല് അല്ലി
ചെറിയ ഉള്ളി-മൂന്ന് എണ്ണം
നല്ല ജീരകം-അര ടീസ്പൂണ്‍
തൈര്-ഒരു കപ്പ്
വെളിച്ചെണ്ണ-കുറച്ച്
ഉപ്പ്-പാകത്തിന്
വെള്ളം-ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

പച്ചക്കറികള്‍ ഒന്നര ഇഞ്ച് നീളത്തിലും കാല്‍ ഇഞ്ച് കനത്തിലും ഉള്ള കഷ്ണങ്ങളാക്കി അരിയുക.ഒരു പാത്രത്തില്‍ അരിഞ്ഞുവച്ച പച്ചക്കറികളും മഞ്ഞളും ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കുക.തേങ്ങയില്‍ മൂന്ന് പച്ചമുളക്,വെളുത്തുള്ളി,ചെറിയുള്ളി,നല്ല ജീരകം എന്നിവ ചേര്‍ത്ത് അരയ്ക്കുക.അധികം മയത്തില്‍ അരയരുത്.ഈ അരപ്പ് പച്ചക്കറിയുടെ നടുവില്‍ ചേര്‍ക്കുക.ചെറുതീയില്‍ വെച്ച് ആവി വരുമ്പോള്‍ തൈര് ചേര്‍ക്കുക.എല്ലാം കൂടി യോജിപ്പിക്കുക.തൈര് ചേര്‍ത്തതിന് ശേഷം കൂടുതല്‍ തിളപ്പിക്കരുത്.അടുപ്പില്‍ നിന്ന് പാത്രം വാങ്ങിവയ്ക്കുക.വെളിച്ചെണ്ണയില്‍ ബാക്കി പച്ചമുളകും,കറിവേപ്പിലയും ചതച്ച് ചേര്‍ത്ത് ചാലിക്കുക.ഇത് അവിയലിലേക്ക് ചേര്‍ത്ത് യോജിപ്പിക്കുക.
 
Other News in this category

 
 




 
Close Window