Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
പാചകം
  Add your Comment comment
സദ്യയ്ക്ക് രസം ഇല്ലെങ്കില്‍ പിന്നെന്ത് രസം
Reporter
സദ്യയില്‍ കുറച്ച് രസം പകരാന്‍ രസം തന്നെ വേണം.സദ്യയുടെ അവസാനം രസം ഒഴിച്ച് കഴിച്ചില്ലെങ്കില്‍ പിന്നെ എമന്ത് രസം.

ഇന്‍സ്റ്റന്റ് രസം

പഴുത്ത തക്കാളി-5എണ്ണം
തുവരപ്പരിപ്പ്-4ടേബിള്‍ സ്പൂണ്‍
രസപ്പൊടി-1ടീ സ്പൂണ്‍
കടുക്-അര ടീസ്പൂണ്‍
കായം-കുറച്ച്
മല്ലിയില-1തുണ്ട്
കറിവേപ്പില-1തുണ്ട്
ഉപ്പ്-പാകത്തിന്

പാകം ചെയ്യുന്ന വിധം

ആദ്യമായി തുവരപ്പരിപ്പ് വേവിച്ചുടച്ചുവയ്ക്കണം.തക്കാളി കഷണങ്ങളാക്കി ഒരു കപ്പ് വെള്ളത്തില്‍ രസപ്പൊടിയും ഉപ്പും ചേര്‍ത്ത് തിളപ്പിക്കണം.10മിനിറ്റ് കഴിയുമ്പോള്‍ വേവിച്ചുടച്ചുവച്ച പരിപ്പ് ചേര്‍ക്കണം.തിളയ്ക്കുമ്പോള്‍ കറിവേപ്പിലയും മല്ലിയിലയും ചേര്‍ത്ത് കടുക് വറുത്തിടണം.
 
Other News in this category

 
 




 
Close Window