|
മേടരാശി (അശ്വതി, ഭരണി,കാര്‍ത്തിക 1/4)
ദാമ്പത്യജീവിതം സന്തോഷ പ്രദമായിരിക്കും. ശത്രു ജയത്തിന് സാദ്ധ്യത. താര്‍ക്കിക വിഷയത്തിലൂടെ വിജയം കൈവരിക്കും. ആലോചിച്ച് തീരുമാനങ്ങള്‍ കൈകൊള്ളുക. സാമ്പത്തികക്ലേശം അനുഭവപ്പെടും. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം . വസ്തുവകകള്‍ വില്‍ക്കുവാന്‍ ശ്രമിക്കുന്ന വര്‍ക്ക് അത് സാധിക്കുമെങ്കിലും പ്രതീക്ഷിച്ചത്ര ലാഭം ലഭിക്കുകയില്ല ശത്രു ക്കളുടെ ഗൂഡ തന്ത്രങ്ങള്‍ മുഖേന കേസുകളോ അപമാനങ്ങളോ സംഭവിക്കാം . കുടുംബിനി കള്‍ക്ക് ഭര്‍ത്താവില്‍ നിന്നുള്ള പിന്തുണന ലഭിക്കും .അനാവശ്യമായ സംസാരം ഒഴിവാക്കുക .യാത്രകള്‍ മുഖേന പ്രതീക്ഷിച്ച ഗുണം ലഭിക്കില്ല . അപ്രതീക്ഷിതമായി മനക്ലേശത്തിന് ഇടയാക്കുന്ന സംഭവങ്ങള്‍ ഉണ്ടാകും . ക്ഷേത്രദര്‍ശനം സാദ്ധ്യമാകും. ഇഷ്ടജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ സാധിക്കും കൂട്ടുബിസിനസില്‍ പാര്‍ട്ടണര്‍മാരുടെ നിസ്സകരണം മനപ്രയാസ ത്തിന് ഇടയാക്കും .
ഇടവരാശി (കാര്‍ത്തിക 3/4, രോഹിണി, മകയീരം 1/2)
ഉത്തരവാദിത്വങ്ങള്‍ നിശ്ചിതസമയത്ത് നിറവേറാന്‍ സാധിക്കും . വിദേശ ത്തുള്ളവര്‍ക്ക് സ്വന്തം കര്‍മ്മനിര്‍വ്വഹണത്തില്‍ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും . ഓഹരി വിപണിയിലും ഊഹകച്ചവടത്തിലും ഇടപെടാതിരിക്കുവാന്‍ ശ്രദ്ധിക്കുക. ഇന്റര്‍വ്യുകളില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് കഠിനമായി പരിശ്രമി ക്കേണ്ടി വരും . ഏറെനാളുകളായി കാണാതിരുന്ന ബന്ധുമിത്രാദികളെ കണ്ടു മുട്ടും . കൃഷിക്കാര്‍ക്ക് ധനനഷ്ടത്തിന് സാധ്യത. മാതാവിന്റെ ശാരീരിക അസുഖ ങ്ങള്‍ക്ക് ആശ്വാസം ഉണ്ടാകും . ഭുമിസംബന്ധമായി അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത . തൊഴില്‍ മേഖലയില്‍ ചില പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടി വരും .സഹോദര സ്ഥാനീയര്‍ മുഖേന മനക്ലശത്തിന് സാദ്ധ്യത. മുന്‍കോപം കാരണം . ഉല്ലാസ യാത്രകളില്‍ പങ്കെടുക്കും . വിശേഷവസ്ത്രാഭരണാദികള്‍ ലഭിക്കും . വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷ കളില്‍ വിജയസാധ്യത കാണുന്നു.
മിഥുനരാശി (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പൊതുവേ എല്ലാകാര്യത്തിലും മുന്‍കോപം പ്രകടമാക്കും . അശ്രദ്ധ മുഖേന ബിസിനസില്‍ ധനനഷ്ടം സംഭവിക്കും. ഭൂമിസംബന്ധമായൊ മാതൃസ്ഥാ നിയരുമായോ അഭിപ്രായവ്യത്യാസമോ ശത്രുതയോ ഉണ്ടാകും . വിദേശത്ത് തൊഴില്‍ ചെയ്യുന്നവര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാന്‍ സാദ്ധ്യത യുണ്ട് . ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകും .സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തി ക്കുന്നവര്‍ക്ക് വിദേശയാത്രക്കുള്ള അവസരം ലഭിക്കും . കലാരംഗത്ത് പ്രവര്‍ത്തി ക്കുന്നവര്‍ക്ക് അവസരങ്ങള്‍ കുറയും . ഓര്‍മ്മക്കുറവുമൂലം സ്ത്രി കള്‍ക്ക് ചില വിലപ്പെട്ട വസ്തുക്കള്‍ നഷ്ടപ്പെടാന്‍ ഇടയുണ്ട് .കുടുംബകലഹങ്ങളില്‍ നിരപരാധിത്വം തെളിയിക്കാന്‍ കഴിയാതെ വരും. പിതൃസ്വത്ത് സംബന്ധമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും
കര്‍ക്കിടകരാശി (പുണര്‍തം 1/4, പൂയം, ആയില്യം)
ഉപരിപഠനത്തിന് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹിക്കുന്ന വിഷയം ലഭിക്കും ആരോഗ്യപരമായി നല്ലകാലമാകുന്നു . ഗൃഹ സംബന്ധമായി അസ്വസ്ഥകള്‍ മാറി കിട്ടും . ദാമ്പത്യ ജീവിതം ശോഭനമായിരിക്കും . ബന്ധുക്കള്‍ സഹായിക്കും . ശത്രു ക്കളില്‍ നിന്നും മോചനം ലഭിക്കും . വിഷമതകള്‍ ഉളവാക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കാനിട വരും. ദാമ്പത്യജീവിതത്തില്‍ പല പ്രശ്‌നങ്ങളും ഉടലെടുക്കും. ഏര്‍പ്പെടുന്നകാര്യങ്ങളില്‍ പ്രതീക്ഷിക്കുന്നതിലും അധികം ധനചിലവ് നേരിടും കുടുംബ പരമായി ഉണ്ടായിരുന്ന തര്‍ക്കങ്ങള്‍ ബന്ധുക്കള്‍ മുഖേന വഷളാകും . അപ്രതീക്ഷിതമായി ദൂരയാത്രകള്‍ ആവശ്യമായി വരും . വ്യവസായിക്കള്‍ക്ക് തൊഴില്‍ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. യാത്രകള്‍ മുഖേന ശാരീരിക അസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെടും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും. യാത്രാവേളയില്‍ അപകടം വരാതിരിക്കാന്‍ ശ്രദ്ധിക്കണം . പ്രതികൂല സാഹചര്യ ങ്ങളില്‍ ആത്മധൈര്യത്തോടുകൂടി പ്രവര്‍ത്തിക്കണം . സന്താനങ്ങള്‍ക്ക് രോഗ ദുരിതാവസ്ഥ ഉണ്ടാകും.
ചിങ്ങരാശി (മകം, പൂരം, ഉത്രം 1/4)
കലാകായികരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കഴിവിന് അനുസൃ തമായി അംഗീകാരം ലഭിക്കും വിശേഷവസ്ത്രാഭരണാദികള്‍ സമ്മാനമായി ലഭിക്കും . വിവാഹാദി മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും . കുടുംബത്തില്‍ ഐശ്വര്യം വന്നു ചേരും . സമൂഹത്തില്‍ മാന്യസ്ഥാനം കൈവരിക്കും. പരപ്രേരണ മുഖേന പലവിധ കഷ്ടതകള്‍ അനുഭവപ്പെടും വിദേശത്തു നിന്നും മനസിനു സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും വാഹനാപകടം ഉണ്ടാകാന്‍ സാദ്ധ്യത യുള്ളതിനാല്‍ ലൈസന്‍സില്ലാതെ വാഹനം ഓടിക്കാതിരിക്കുക .അപകീര്‍ ത്തിക്കു സാദ്ധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കുക സഹോദരങ്ങളില്‍ നിന്നും സഹായ സഹകരണം ലഭിക്കും വിവാദപരമായ പ്രശ്‌നങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ ശ്രമിക്കണം . സ്വന്തം കാര്യങ്ങള്‍ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യും . ദൃശ്യമാദ്ധ്യമ പ്രവര്‍ത്തനരംഗത്തുള്ളവര്‍ക്ക് അപകടസാദ്ധ്യത. അപകടസാദ്ധ്യത ഉള്ളതിനാല്‍ വൈദ്യുതിയുമായി ബന്ധപ്പെട്ടതൊഴില്‍ ചെയ്യുന്നവര്‍ ശ്രദ്ധിക്കുക
കന്നിരാശി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ഗൃഹാന്തരീക്ഷം സന്തോഷപ്രദമായിരിക്കും ഗൃഹത്തില്‍ ബന്ധു സമാഗമം പ്രതീക്ഷിക്കാം സ്ത്രികള്‍ക്ക് അദ്ധ്വാനഭാരം വര്‍ദ്ധിക്കും .സാമ്പത്തിക നേട്ടം ഉണ്ടാകും . ദൂരെയാത്രകള്‍ ആവശ്യമായി വരും. ഭാര്യാഭര്‍ത്താ ക്കന്‍മാര്‍ തമ്മില്‍ കലഹം വരാതിരിക്കാന്‍ ശ്രദ്ധിക്കണം വിനോദയാത്ര കളില്‍ പങ്കെടുക്കും .മാതാപിതാക്കളെ അനുസരിക്കാത്തവര്‍ക്ക് അപകടങ്ങളും അബദ്ധങ്ങളും വന്നു ചേരും .ചെയ്യാത്തകുറ്റത്തിന് അപവാദം കേള്‍ക്കേണ്ടിവരും . സംഗീതം നാടകം എന്നീമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വര്‍ക്ക് ധാരാളം അവസരം ലഭിക്കും ഉദ്യോഗസ്ഥന്‍മാര്‍ക്ക് സര്‍ക്കാരില്‍ നിന്നും കിട്ടേണ്ടതായ ആനുകൂല്യം ലഭിക്കും വിദേശത്തുള്ളവര്‍ക്ക് ഔദ്യോഗികമായ മേന്‍മ അനുഭവപ്പെടും ചെറുയാത്രകള്‍ ആവശ്യമായി വരും . സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ മുഖേന ഉറക്കമില്ലായ്മ അനുഭവപ്പെടും . ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധനനഷ്ടത്തിന് സാദ്ധ്യത നില നിന്നിരുന്ന പ്രതിസന്ധി തരണം ചെയ്യാന്‍ സാധിക്കും. സഹോദരസ്ഥാനീയര്‍ മുഖേന മനക്ലേശത്തിനു സാദ്ധ്യത
തുലാരാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4)
സന്താനങ്ങളില്‍ നിന്നും മനസന്തോഷം പ്രതീക്ഷിക്കാം .ഭര്‍ത്താവില്‍ നിന്നും സ്‌നേഹമയമായപെരുമാറ്റം ഉണ്ടാകും . പലവിധത്തില്‍ സാമ്പത്തിക നേട്ടം ഉണ്ടാകും .കര്‍മ്മരംഗത്ത് അനുഭവപ്പെിരുന്ന ബുദ്ധി മുട്ടുകള്‍ക്ക് ആശ്വാസം ലഭിക്കും. ബിസിനസുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ ശ്രദ്ധ ആവശ്യ മായി വരും .ഉന്നതവ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാന്‍ അവസരം ലഭിക്കും. കര്‍മ്മ രംഗത്ത് പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടി വരും . നിലവിലുള്ള ജോലിനഷടപ്പെടാനുള്ള സാഹചര്യം ഉണ്ടാകും കൈകൂലി വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കള്ളകേസില്‍ കുടുങ്ങാന്‍ സാദ്ധ്യത ഉണ്ട് . കടം കൊടുത്തപണം തിരികെ കിട്ടാന്‍ കോടതിയെ സമീപിക്കേണ്ടി വരും സന്താനങ്ങള്‍ മുഖേന മനസമാധാനക്കുറവ് അനുഭവപ്പെടും . രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് അപ്രതീക്ഷിതമായി സ്ഥാനചലനം ഉണ്ടാകും കഫരോഗാദികള്‍ വര്‍ദ്ധിക്കും
വൃശ്ചികരാശി (വിശാഖം 1/4അനിഴം, കേട്ട)
ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും . പുതിയ ബിസിനസിന് അനുകൂല സമയമല്ല . പ്രമോഷന് ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തടസങ്ങള്‍ നേരിടും അവിവാഹിതരുടെ വിവാഹ കാര്യത്തിന് തീരുമാനം ഉണ്ടാകും തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ തടസം നേരിടും . പൊതുവേ എല്ലാകാര്യങ്ങള്‍ക്കും തടസം നേരിടും . മൂത്രാശയ സംബന്ധമായ രോഗം ഉണ്ടാകും .ദാമ്പത്യ ജിവിതം സന്തോഷ പ്രദമായിരിക്കും. മാനസിക സംഘര്‍ഷം വര്‍ദ്ധിക്കും. സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂ ല്യങ്ങള്‍ക്ക് തടസ്സം നേരിടും. എല്ലാകാര്യങ്ങളിലും വളരെ ചിന്തിച്ചശേഷം മാത്രം പ്രവര്‍ത്തിക്കുക അപ്രതീക്ഷിതമായി മേലധി കാരില്‍ നിന്നും ചില വിഷമതകള്‍ ഉണ്ടാകും . വിദ്യാര്‍ത്ഥികള്‍ പഠനകാര്യങ്ങളില്‍ അലസത പ്രകടമാക്കും . ഉപരിപഠനത്തിനായി വിദേശത്ത് പോകാന്‍ ശ്രമിക്കുന്ന വര്‍ക്ക് തടസം നേരിടും മനസ്സിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും. ആരോഗ്യപരമായി പ്രശ്‌നങ്ങള്‍ ഉടലെടു ക്കും.
ധനുരാശി (മൂലം, പൂരാടം, ഉത്രാടം 1/4)
കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപകീര്‍ത്തിക്കു സാധ്യതയുണ്ട് .അപ്രതീക്ഷിതമായ ചിലവുകള്‍ വരുന്നതിനാല്‍ കടം വര്‍ദ്ധി ക്കും സ്വന്തം ആവശ്യങ്ങള്‍ക്കു വേണ്ടിയോ മറ്റുള്ളവര്‍ക്കു വേണ്ടിയോ ആശുപത്രി യുമായി ബന്ധപ്പെടേണ്ടി വരും. മാതാവിനു ശാരീരിക അസുഖങ്ങള്‍ ഉണ്ടാകും .ബന്ധുജന ങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകാതെ ശ്രദ്ധിക്കണം . വിലപിടിപ്പുള്ള ഗൃഹോപകരണ ങ്ങള്‍ക്കു കേടു പാടുകള്‍ സംഭവിക്കും. അവിവാഹിതരുടെ വിവാഹകാര്യങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടാകും രാഷ്ട്രീയകാരങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേതൃ സ്ഥാനങ്ങളില്‍ എത്താന്‍ സാധിക്കും. പ്രമോഷന് ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം . പിതൃ സമ്പത്ത് ലഭിക്കും സന്താന ങ്ങളാല്‍ മനസ ന്തോഷം ലഭിക്കും പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും ദാമ്പത്യ ജീവിതത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാനിടയാകും. വാത രോഗങ്ങള്‍ , നീര്‍ദോഷ സംന്ധമായ അസുഖങ്ങള്‍ ഇവ ഉണ്ടാകും . ആത്മവിശ്വാസക്കുറവ് മുഖേന അവസരങ്ങള്‍ വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ കഴിയാതെ വരും
മകരരാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പിതാവിന് ശാരീരിക അസുഖങ്ങള്‍ ഉണ്ടാകും . ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ വര്‍ദ്ധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക . സ്ത്രി കളാല്‍ മാനഹാനിക്ക് സാദ്ധ്യത .അവിവാഹിതരുടെ വിവാഹ കാര്യത്തില്‍ തീരുമാനം എടുക്കാന്‍ തടസം നേരിടും . പലവിധത്തില്‍ സാമ്പത്തിക നേട്ടം ഉണ്ടാകും . വരവില്‍ കവിഞ്ഞ് ചിലവു വര്‍ദ്ധിക്കും . സംസാരം പരുക്കമാകാ തിരിക്കുവാല്‍ ശ്രദ്ധിക്കുക. ബിസിനസുകാര്‍ക്ക് ശക്തമായ മത്സരത്തെ അഭിമുഖീകരിക്കേണ്ടി വരും. വിശേഷവസ്ത്രാഭരണാധികള്‍ ലഭിക്കും. ഏറെ നാളുകളായി ശ്രമിച്ചു കൊണ്ടിരുന്ന സ്ഥലമാറ്റത്തിന് ഉത്തരവു ലഭിക്കും. ഒരേ സമയം ഒന്നിലധികം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കേണ്ടി വരും. മാധ്യമരംഗത്തു പ്രവര്‍ത്തി ക്കുന്നവര്‍ക്ക് അംഗീകാരങ്ങള്‍ ലഭിക്കും ശത്രുക്കള്‍ വൃഥാ അപവാദങ്ങള്‍ പറഞ്ഞുപരത്തും. ഗൃഹനിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് പണി കൃതസമയത്തുതന്നെ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. എല്ലാകാര്യങ്ങള്‍ക്കും തടസം നേരിടും .സഹോദരാദി സുഖ ക്കുറവു ഉണ്ടാകും.
കുംഭരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
ഏതു കാര്യവും വിമര്‍ശന ബുദ്ധിയാല്‍ വീക്ഷിക്കും. ഗൃഹസുഖ ക്കുറവും പരിഭ്രമവും ഉണ്ടാകും. പിണക്കം തോന്നുന്നവരോട് ക്രൂരമായി സംസാരിക്കും. മനസിന് സന്തോഷം ലഭിക്കുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാകും. ദാമ്പത്യജീവിതം സംതൃപ്തികരമായിരിക്കും. ഏറ്റെടുക്കുന്ന കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഠിനമായി പരിശ്രമിക്കും. ആരോഗ്യപരമായി വളരെയധികം ശ്രദ്ധിക്കുക. വിദേശത്തുള്ളവര്‍ക്ക് ജോലി നഷ്ടപ്പെടാന്‍ സാദ്ധ്യതയുള്ളതിനാല്‍ ദോഷപരിഹാരമായി ത്രിപുര സുന്ദരി യന്ത്രം ധരിക്കുന്നത് നല്ലതാണ് . ഭൂമി സംബന്ധമായ ക്രയവിക്രയത്തിന് തടസ്സം ഉണ്ടാകും. രാഷ്ട്രീയപ്രവര്‍ത്തവര്‍ക്ക് നിസ്സാരകാര്യങ്ങളാല്‍ നിലവിലുള്ള സ്ഥാനനഷ്ടം ഉണ്ടാകും സാഹിത്യകാര ന്മാര്‍ക്ക് പുതിയ കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ തടസ്സം നേരിടും . ശത്രുക്കളില്‍ നിന്ന് എതിര്‍പ്പുണ്ടെങ്കിലും അവര്‍ വിജയിക്കില്ല. ഒരിക്കലും പ്രതീക്ഷിക്കാത്ത ചില സംഭവങ്ങള്‍ വന്നുചേരും. ഏറ്റവും ക്ഷമയോടു കൂടി ജീവിക്കേണ്ട സമയമാണ് പെണ്‍കുട്ടികള്‍ പുഷ്പിണിയാകും.
മീനരാശി (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)
വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷകളില്‍ വിജയസാധ്യത കാണുന്നു. കലാപരമായി ബന്ധപ്പെട്ട്് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം പുതിയ അവസര ങ്ങള്‍ ലഭിക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ഉത്കണ്ഠാകുലയാകും. ഗൃഹാന്തരീക്ഷം ശോഭനമായിരിക്കും. സാമ്പത്തിക ഇടപാടുകളില്‍ സൂക്ഷിക്കുക .ശമ്പളക്കുടിശ്ശിക ലഭിക്കും. ഐ.റ്റി.ഐ മേഖല യിലുള്ളവര്‍ക്ക് തൊഴില്‍ സാധ്യതയുണ്ട്. അചഞ്ചലമായ മനസ്ഥിതി ഉണ്ടാകും. ഡെപൂഷേന്‍ മുഖേന ഉന്നതാധികാരപ്രാപ്തി ലഭമാകും. പുതിയ സംരംഭം തുടങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. താനറിയാത്ത കാര്യത്തില്‍ അപവാദം കേള്‍ക്കേണ്ടി വരും. മറ്റുള്ളവരുടെ പ്രീതിക്കായി എന്തും പ്രവര്‍ത്തിക്കും. സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യം ലഭിക്കും . വിസിറ്റിംഗ് വിസയില്‍ വിദേശത്ത് പോയവര്‍ക്ക് സ്ഥിരമായ ഒരു ജോലി ലഭിക്കും. സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യം ലഭിക്കും. പിതൃഗുണവും ഭാഗ്യ പുഷ്ടിയും അനുഭവപ്പെടും. മനസ്സിലാഗ്രഹിക്കുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തിക മാകും. മാനസിക പ്രയാസങ്ങള്‍ക്ക് ആശ്വാസം കണ്ടെത്തും |