Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 18th Apr 2024
 
 
സിനിമ പ്ലസ്
  Add your Comment comment
പതിനെട്ടു വയസ്സ് വരെ കുട്ടികളുടെ പൂര്‍ണ ഉത്തരവാദിത്വം അച്ഛന്
Reporter
ലണ്ടന്‍: കുട്ടികള്‍ക്ക് 18 വയസ്സ് പ്രായമെത്തുന്നതുവരെ അവരുടെ എല്ലാ പെരുമാറ്റത്തിനും പൂര്‍ണ ഉത്തരവാദിത്വം അച്ഛനു തന്നെ. അച്ഛനും അമ്മയും വേറിട്ട് കഴിയുകയോ ഡിവോഴ്‌സ് നേടുകയോ ചെയ്താലും കുട്ടികള്‍ അമ്മയുടെ ഒപ്പമാണ് താമസിക്കുന്നതെങ്കില്‍ പോലും ഉത്തരവാദി അച്ഛന്‍ തന്നെയായിരിക്കും. ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഡേവിഡ് കാമറൂണും നിക് ക്ലേഗും ഗവണ്‍മെന്റ് അഡൈ്വസറി ബോഡിക്കു സമര്‍പ്പിച്ചിട്ടുണ്ട്.

എന്നാല്‍, ഇത്തരത്തിലുള്ള നിയമം അപക്വവും അശാസ്ത്രീയവുമാണെന്നും ഇത് പിന്‍വലിക്കണമെന്നുമാണ് ഫാദര്‍ഹുഡ് ഇന്‍സ്റ്റിറ്റിയൂട്ട് ചീഫ് എക്‌സിക്യൂട്ടിവ് റോബ് വില്യംസിന്റെ നിലപാട്. മക്കളില്‍ നിന്നു മാറി താമസിക്കുന്ന അച്ഛന്‍മാര്‍ക്ക് എങ്ങനെ അവരുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ കഴിയുമെന്നാണ് പറയുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. വളരെ ദൂരെ കഴിയുന്ന അച്ഛന്മാര്‍ എങ്ങനെ ഉത്തരവദിത്വം ഏറ്റെടുക്കുമെന്നാണ് പറയുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.
ഇപ്പോള്‍ നല്‍കുന്ന ഔദ്യോഗിക വിശദീകരണപ്രകാരം ദശലക്ഷക്കണക്കിനു കുട്ടികള്‍ക്ക് അവരുടെ അച്ഛന്മാരുമായി യാതൊരു ബന്ധവുമില്ലാതെ അകന്നു കഴിയുന്നവരാണ്.
മുന്‍ ഡെപ്യൂട്ടി ചില്‍ഡ്രന്‍സ് കമ്മീഷണര്‍ വില്യംസിന്റെ അഭിപ്രായത്തില്‍ 80 ശതമാനത്തോളം കുട്ടികളും ജീവിക്കുന്നത് അമ്മമാര്‍ക്കൊപ്പമാണ്. നിലവില്‍ എല്ലായിടത്തും അമ്മാരുടെ പേരുതന്നെയാണ് ഗാഡിയന്‍ എന്ന സ്ഥാനത്ത് ചേര്‍ക്കുന്നതെന്നും അച്ഛന്മാരുടെ പേരുകള്‍ നല്‍കാറി്‌ല്ലെന്നും പറയപ്പെടുന്നു.
 
Other News in this category

 
 




 
Close Window