Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
പാചകം
  Add your Comment comment
ലഘുഭക്ഷണമായ് ചിക്കന്‍ റോള്‍
Reporter
ചിക്കന്റെ മിക്ക വിഭവങ്ങളും കുട്ടികള്‍ക്ക് ഇഷ്ടമാണ്.എന്നും ചിക്കന്‍ ഫ്രൈയും കറിയും ബിരിയാണിയും കഴിച്ചു മടുത്തവര്‍ക്ക് പുതിയ ഒരു ചിക്കന്‍ വിഭവം കൂടി.വീട്ടില്‍ വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാവുന്ന ഒന്നാണ് ഇന്ന് നാം തയ്യാറാക്കുന്ന ചിക്കന്‍ റോള്‍.


ചേരുവകള്‍

കോഴിയിറച്ചി-250ഗ്രാം
മുളകുപൊടി-1ടീസ്പൂണ്‍
ഇറച്ചിമസാല-അര ടീസ്പൂണ്‍
പച്ചമുളക് വട്ടത്തിലരിഞ്ഞത്-4എണ്ണം
ഇഞ്ചി അരിഞ്ഞത്-1കഷണം
സവാള-1കപ്പ്
മഞ്ഞള്‍പൊടി-1 ടീസ്പൂണ്‍
വിനാഗിരി-1 ടീസ്പൂണ്‍
വെണ്ണ-2ടേബിള്‍ സ്പൂണ്‍
എണ്ണ-250ഗ്രാം
വെര്‍മിസെല്ലി-200ഗ്രാം
റൊട്ടി-12 കഷണം
മൈദ-കുറച്ച്
ഉപ്പ്- പാകത്തിന്


തയ്യാറാക്കുന്ന വിധം

മഞ്ഞള്‍,വിനാഗിരി,ഉപ്പ് എന്നി ചേര്‍ത്ത് ഇറച്ചി വേവിക്കുക.എല്ല് നീക്കി ഇറച്ചി പൊടിച്ചെടുക്കണം.ചീനച്ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍ കോഴിയിറച്ചി,മുളകുപൊടി,ഇറച്ചിമസാല,പച്ചമുളക്,ഇഞ്ചി,സവാള എന്നിവ വഴറ്റുക.പിന്നീട് റൊട്ടി ഓരോ കഷണങ്ങളായെടുത്ത് വെള്ളത്തില്‍ മുക്കി കൈവെള്ളയില്‍ വെച്ച് അമര്‍ത്തി വെള്ളം മുഴുവന്‍ കളയണം.റൊട്ടിയില്‍ വെണ്ണ പുരട്ടിയശേഷം ഒരു ടേബിള്‍ സ്പൂണ്‍ വഴറ്റിയ ഇറച്ചി നിരത്തി സാവധാനം തെറുത്തെടുക്കുക.ഇപ്പോള്‍ ചിക്കന്‍ റോളുകള്‍ തയ്യാറായി.റോളുകള്‍ പൊടിച്ച വെര്‍മിസെല്ലിയില്‍ ഉരുട്ടണം.മൈദകൊണ്ട് കുഴമ്പുണ്ടാക്കി റൊട്ടിയുടെ അറ്റം ഒട്ടിക്കണം.തിളച്ച എണ്ണയില്‍ ഇവ വറുത്തെടുക്കുക.
 
Other News in this category

 
 




 
Close Window