Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
പാചകം
  Add your Comment comment
മധുരം നുണയാന്‍ ഗുലാബ് ജാമുന്‍
Reporter
മധുരം ഇഷ്ടമില്ലാത്തവര്‍ വളരെ കുറവാണ്.വിശേഷ അവസരങ്ങളില്‍ മധുരം നുകരാത്തവര്‍ ഇല്ല.ദീപാവലി അടുത്തുവരികായാണ്.ഇത്തവണ ദീപാവലിക്ക് കുറച്ച് വ്യത്യസ്തമായ മധുരം ആയിക്കളയാം.ബേക്കറിയില്‍ നിന്നും വാങ്ങുന്ന ആ മധുര പലഹാരം നമുക്ക് വീട്ടില്‍ തന്നെ പാകം ചെയ്തു നോക്കാം.


ചേരുവകള്‍

പഞ്ചസാര-അര കിലോ
ബേബി മില്‍ക്ക് പൗഡര്‍-1കപ്പ്
മൈദ-3ടേബിള്‍ സ്പൂണ്‍
ബേക്കിങ് പൗഡര്‍-കാല്‍ ടീ സ്പൂണ്‍
കോണ്‍ഫഌവര്‍-2 ടേബിള്‍ സ്പൂണ്‍
സോഡാപ്പൊടി-കാല്‍ ടീ സ്പൂണ്‍
നാരങ്ങാനീര്-കാല്‍ നാരങ്ങയുടെ
ഏലയ്ക്കാപ്പൊടി-അര ടീ സ്പൂണ്‍
റോസ് വാട്ടര്‍-ഒന്നര ടീ സ്പൂണ്‍
എണ്ണ-ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കുഴിഞ്ഞ പാത്രത്തില്‍ മൂന്ന് കപ്പ് വെള്ളം തിളപ്പിക്കുക.തിളച്ചവെള്ളത്തില്‍ പഞ്ചസാര ചേര്‍ത്ത് അലിയിപ്പിക്കണം.ഇതില്‍ അര ടീസ്പൂണ്‍ നാരങ്ങാനീര്,റോസ് വാട്ടര്‍,ഏലക്കാപ്പൊടി എന്നിവ ചേര്‍ത്ത് ചെറുതീയില്‍ വീണ്ടും തിളപ്പിക്കുക.ഇപ്പോല്‍ ഗുലാബ് ജാമുനിന് ആവശ്യമായ സിറപ്പ് തയ്യാറായി.

അടുത്തതായി മൈദയില്‍ ബേക്കിങ് പൗഡര്‍ ചേര്‍ത്ത് മിക്‌സ് ചെയ്തു വെയ്ക്കുക.ഇതില്‍ കോണ്‍ഫഌവര്‍,മില്‍ക്ക് പൗഡര്‍,സോഡാപ്പൊടി എന്നിവ ചേര്‍ത്ത് മൂന്നോ നാലോ ടീസ്പൂണ്‍ വെള്ളം അല്‍പ്പാല്‍മായി ചേര്‍ത്ത് കുഴയ്ക്കുക.ഒട്ടുന്ന പാകമാകുമ്പോള്‍ ഇതില്‍ ഇത്തിര എണ്ണ ചേര്‍ത്ത് വീണ്ടും കുഴയ്ക്കുക.ഇതില്‍ നിന്നും കുറച്ച് മാവ് കയ്യിലെടുത്ത് നെയ്യോ എണ്ണയോ പുരട്ടി മാര്‍ദ്ദവമുള്ള ഉരുളകളായി ഉരുട്ടിയെടുക്കുക.പിന്നീട് ഒരു ചീനച്ചട്ടി അടുപ്പില്‍ വച്ച് വറുക്കാന്‍ ആവശ്യമായ എണ്ണ ഒഴിക്കുക.നന്നായി ചൂടായിക്കഴിഞ്ഞാല്‍ തീ കുറച്ചുവച്ച് ഉരുട്ടി വച്ചിരിക്കുന്ന ഉരുളകളില്‍ നിന്ന് നാലോ അഞ്ചോ ഉരുളകള്‍ വീതം ഇട്ട് നല്ല തവുട്ടു നിറം ആകുന്നതുവരെ വറുക്കണം.വറുത്ത ഉരുളകള്‍ ഉടനടി പഞ്ചസാര സിറപ്പിലേക്ക് ഇടണം.ഉരുളകളെല്ലാം ഇട്ടു കഴിഞ്ഞാല്‍ സിറപ്പ് ചെറുതീയില്‍ 3 മിനിറ്റ് വീണ്ടും തിളപ്പിക്കണം.
 
Other News in this category

 
 




 
Close Window