Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 24th Apr 2024
 
 
പാചകം
  Add your Comment comment
വൈകുന്നേരങ്ങള്‍ക്ക് രുചിയേകാന്‍ ബ്രെഡ് പുലാവ്
Reporter
ബ്രെഡ്‌കൊണ്ട് രസകരമായി വളരെ പെട്ടെന്നുണ്ടാക്കാവുന്ന വിഭവമാണിത്.കുട്ടികള്‍ക്ക് സ്‌കൂള്‍ വിട്ടുവരുമ്പോള്‍ നല്‍കാവുന്ന ഒരു പലഹാരം കൂടിയാണിത്.

ബ്രെഡ്-6സ്ലൈസ്
മുട്ട പുഴുങ്ങിയത്-3എണ്ണം
ഉരുളന്‍ കിഴങ്ങ് ചെറുതായി അരിഞ്ഞത്-2എണ്ണം
ചെറുപയര്‍ പരിപ്പ് വെള്ളത്തില്‍ കുതിര്‍ത്തത്-അര കപ്പ്
പച്ചമുളക് ചെറുതായി അരിഞ്ഞത്-4എണ്ണം
ഉള്ളി ചെറുതായി അരിഞ്ഞത്-2എണ്ണം
വെളുത്തുള്ളി ചെറുതായി അരിഞ്ഞത്-6അല്ലി
ഇഞ്ചി ചെറുതായി അരിഞ്ഞത്-1കഷണം
മഞ്ഞള്‍പൊടി-അര ടീസ്പൂണ്‍
ഗരംമസാലപ്പൊടി-1 ടീസ്പൂണ്‍
മല്ലിയില-ആവശ്യത്തിന്
കറിവേപ്പില-ആവശ്യത്തിന്
ഡാല്‍ഡ-4 ടേബിള്‍ സ്പൂണ്‍
ചെറുനാരങ്ങാനീര്-1 ടേബിള്‍ സ്പൂണ്‍
ഉപ്പ്- പാകത്തിന്


പാകം ചെയ്യുന്ന വിധം

ഫ്രൈയിങ് പാനില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ ഇഞ്ചി,പച്ചമുളക്,ഉള്ളി,വെളുത്തുള്ളി എന്നിവ അതിലിട്ട് നന്നായി വഴറ്റണം.അതിനോടൊപ്പം ചെറുപയര്‍ പരിപ്പും ഉരുളന്‍ കിഴങ്ങും ചേര്‍ത്ത് ഒരു തവണകൂടി വഴറ്റണം.തുടര്‍ന്ന് ഗരംമസാലപ്പൊടി,മഞ്ഞള്‍പ്പൊടി,ഉപ്പ് എന്നിവയിട്ട് പാത്രംമൂടി വേവിക്കണം.ആവശ്യമെങ്കില്‍ വെള്ളം തളിച്ചു കൊടുക്കണം.ചെറുപയര്‍ പരിപ്പും ഉരുളന്‍ കിഴങ്ങും വെന്തുകഴിഞ്ഞാല്‍ മീതെ ബ്രെഡ് സ്ലൈസുകള്‍ പരത്തിവെയ്്ക്കണം.എന്നിട്ട് വീണ്ടും മൂടിവച്ച് ചെറുതീയില്‍ 5മിനിറ്റ് വേവിക്കണം.പിന്നീട് പാത്രം തുറന്ന് ഫോര്‍ക്കുകൊണ്ട് നല്ലവണ്ണം ഇളക്കി യോജിപ്പിക്കണം.അതിനുശേഷം വാങ്ങിവച്ച് ചെറുതായി അരിഞ്ഞ മല്ലിയിലയും ചെറുനാരങ്ങാനീരും മീതെ ചേര്‍ത്ത് ഇളക്കണം.പുഴുങ്ങിയ മുട്ട ചെറുകഷണങ്ങളാക്കി നിരത്തണം.
 
Other News in this category

 
 




 
Close Window