Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
പാചകം
  Add your Comment comment
ഇന്ന് ലഡ്ഡു നുണയാം
Reporter
മധുരപലഹാരങ്ങളുടെ രാജാവെന്ന് വിശേഷിപ്പിക്കാവുന്നത് ലഡ്ഡുവിനെതന്നെ.ഇന്ന് പലനിറത്തിലും രുചിയിലുമുള്ള ലഡ്ഡു വിപണിയില്‍ ലഭിക്കും.നമുക്ക് ഇന്ന് ലഡ്ഡു തയ്യാറാക്കി നോക്കാം.



ചേരുവകള്‍

കടലപ്പൊടി-ഒരു കിലോ
പഞ്ചസാര-ഒരു കിലോ
വനസ്പതി-ഒരു കിലോ
ഏലക്കാപ്പൊടി-ഒരു ടീസ്പൂണ്‍
കിസ്മിസ്-നൂറു ഗ്രാം
അണ്ടിപ്പരിപ്പ്-നൂറു ഗ്രാം
കല്‍ക്കണ്ടം-നൂറു ഗ്രാം
നെയ്യ്-നൂറു ഗ്രാം
ഉപ്പ്-ഒരു നുളള്
വെള്ളം-ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കടലപ്പൊടിയില്‍ ഉപ്പും,വെള്ളവും ചേര്‍ത്ത് കട്ടിയായി കലക്കിവെക്കുക.ഇത് അയഞ്ഞു പോകരുത്.ഒരു ചീനച്ചട്ടി അടുപ്പില്‍ വച്ച് ചൂടാകുമ്പോള്‍ വനസ്പതി ചേര്‍ക്കുക.ഒരു ഓട്ടപാത്രത്തില്‍ കടലമാവ് ഒഴിച്ച് ഒരു സ്പൂണ്‍കൊണ്ടിളക്കി മണിമണിയായി ചൂടായ എണ്ണയില്‍ വറുത്തെടുക്കുക.ഇത് അധികം ചുമക്കാന്‍ പാടില്ല.ഈ വറുത്തെടുത്ത മണികള്‍ ചൂടോടെ തന്നെ പൊടിക്കുക.അധികം പൊടിയാന്‍ പാടില്ല.പഞ്ചസാര അരക്കപ്പ് വെള്ളത്തില്‍ അടുപ്പില്‍ വച്ച് ഉരുക്കുക.ഒരു നൂല്‍ പാനിയാകുമ്പോള്‍ വാങ്ങിവയ്ക്കുക.പഞ്ചസാരപ്പാനിയും,ഏലക്കാപ്പൊടിയും,കിസ്മിസും,അണ്ടിപ്പരിപ്പും,കല്‍ക്കണ്ടവും നെയ്യും പൊടിച്ച് വച്ച കൂട്ടില്‍ ചേര്‍ക്കുക.നല്ലവണ്ണം ഇളക്കി യോജിപ്പിക്കുക.ഈ കൂട്ട് ചൂടോടെ തന്നെ നാരങ്ങാ വലിപ്പത്തില്‍ ഉരുട്ടിയെടുക്കുക.അല്‍പ്പം വെള്ളവും നെയ്യും കയ്യില്‍ തൊട്ട് ഉരുട്ടിയെടുക്കാം.
 
Other News in this category

 
 




 
Close Window