കണ്‍സ്യൂമര്‍ ഫെഡ് എല്ലാ ജില്ലയിലും ക്രിസ്മസ്, പുതുവത്സര ചന്തകള്‍ ആരംഭിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഇതിനായി സര്‍ക്കാര്‍ 1.34 കോടി രൂപ അനുവദിച്ചതായി അദ്ദേഹം പറഞ്ഞു.
നിത്യോപയോഗ സാധനങ്ങള്‍ വിലക്കുറച്ച് വിതരണം ചെയ്യാന്‍ സബ്സിഡി തുക ഉപയോഗിക്കും. ഉത്സവകാല വിപണി ഇടപെടലിന് 75 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. ഉത്സവകാല വില്‍പനയ്ക്കുശേഷം സബ്സിഡി തുക അനുവദിക്കുന്നതാണ് രീതി. ഇത്തവണ മുന്‍കൂറായിതന്നെ കണ്‍സ്യുമര്‍ഫെഡിന് തുക അനുവദിച്ചു.
അതേസമയം, റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന് സംസ്ഥാന സര്‍ക്കാര്‍ 185.64 കോടി രൂപ അനുവദിച്ചു. റേഷന്‍ സാധനങ്ങള്‍ വിതരണത്തിന് എത്തിക്കുന്നതിനുള്ള വാഹന വാടക, കൈകാര്യ ചെലവ് എന്നിവയുടെ വിതരണത്തിനായാണ് തുക അനുവദിച്ചത് |