ലണ്ടന്‍: ഇംഗ്ലണ്ടിലെ ലൈംഗികാരോഗ്യ സേവനങ്ങള്‍ തകര്‍ച്ചയുടെ വക്കിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇതിന്റെ ഫലമായി ഗൊണോറിയ സിഫിലിസ് തുടങ്ങിയ രോഗങ്ങള്‍ വന്‍ ഭീഷണിയാണ് ഉയര്‍ത്തിയിരിക്കുന്നത്. പല കൗണ്‍സിലുകളിലും 2017 മുതല്‍ അണുബാധ നിരക്കില്‍ വന്‍വര്‍ദ്ധനവ് ഉണ്ടായതായാണ് കണക്കുകള്‍ കാണിക്കുന്നത്. ഗവണ്‍മെന്റ് ഓഫീസ് ഫോര്‍ ഹെല്‍ത്ത് ഇംപ്രൂവ്മെന്റ് ആന്‍ഡ് ഡിസ്‌പെരിറ്റീസ് ശേഖരിച്ച കണക്കുകള്‍ പ്രകാരം ഇംഗ്ലണ്ടിലെ മിക്കവാറും എല്ലാ കൗണ്‍സിലുകളിലും ഗൊണോറിയയുടെ രോഗനിര്‍ണയ നിരക്ക് സമീപ വര്‍ഷങ്ങളില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് അധിക ഫണ്ട് നല്‍കണമെന്നാണ് കൗണ്‍സിലുകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. ലൈംഗികാരോഗ്യ ക്ലിനിക്കുകള്‍ നല്‍കുന്ന കൗണ്‍സിലുകളെ പ്രതിനിധീകരിക്കുന്ന ലോക്കല്‍ ഗവണ്‍മെന്റ് അസോസിയേഷന്‍ (എല്‍ജിഎ) ഡിമാന്‍ഡ് കുതിച്ചുയരുകയാണെന്നും സേവനങ്ങള്‍ നിലനിര്‍ത്താന്‍ പാടുപെടുകയാണെന്നും മുന്നറിയിപ്പ് നല്‍കുന്നു.
പുതിയ കേസുകളില്‍ ഭൂരിഭാഗം രോഗികളും ചെറുപ്പക്കാരാണ്. 0സ്വവര്‍ഗ്ഗാനുരാഗികള്‍, ബൈസെക്ഷ്വല്‍, പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന മറ്റ് പുരുഷന്മാരും എന്നിവരും രോഗികളില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ഭിന്നലിംഗക്കാരിലും രോഗ നിരക്ക് വര്‍ദ്ധിച്ചിട്ടുണ്ട്. കൂടുതല്‍ ആളുകളെ ലൈംഗിക ആരോഗ്യ സേവനങ്ങള്‍ ഉപയോഗപ്പെടുത്താനും പതിവായി പരിശോധനകള്‍ നടത്താനും പ്രോത്സാഹിപ്പിക്കുന്നതിന് കൗണ്‍സിലുകള്‍ കഠിനമായി പ്രയത്‌നിക്കുന്നുണ്ട്. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി കഴിഞ്ഞ വര്‍ഷം നടത്തിയ ഒരു റിപ്പോര്‍ട്ട് പ്രകാരം 1918-ല്‍ ആരംഭിച്ചതിന് ശേഷം 2022-ല്‍ ഗൊണോറിയ കേസുകള്‍ ഏറ്റവും ഉയര്‍ന്ന നിലയിലാണെന്നാണ് കണ്ടെത്തിയിരിക്കുന്നത് . സിഫിലിസ് കേസുകള്‍ 1948 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന തലത്തിലാണ് .