Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=105.6636 INR  1 EURO=89.1902 INR
ukmalayalampathram.com
Wed 15th Jan 2025
 
 
മതം
  Add your Comment comment
യുകെയിലെ ന്യൂ കാസിലില്‍ ചെട്ടികുളങ്ങര കുംഭ ഭരണി മഹോത്സവം നടത്തുന്നു; ഭജനയും കഞ്ഞി സദ്യയും ഫെബ്രുവരി പത്തിന്
Text By: Team ukmalayalampathram
തെക്കന്‍ കേരളത്തിലെ അതിപുരാതനവും, അതിപ്രശസ്തവുമായ ദേവി ക്ഷേത്രമാണ് ചെട്ടികുളങ്ങര ദേവീക്ഷേത്രം. ഇവിടുത്തെ ഏറ്റവും പ്രധാന ഉത്സവം ആണ് കുഭ മാസത്തിലെ ഭരണി നാളില്‍ നടക്കുന്ന 'കുംഭ ഭരണി മഹോത്സവവും'അതിനോട് അനുബന്ധിച്ചുള്ള 'കെട്ട് കാഴ്ചകളും'.


ഭരണിക്ക് ആഴ്ചകള്‍ക്ക് മുന്നേ തന്നെ, ചെട്ടികുളങ്ങരയിലെ പതിമൂന്ന് കരക്കാര്‍, അവരവരുടെ കരകളില്‍, ദേവീ ഭാഗവതിക്ക് ഏറ്റവും പ്രിയങ്കരമായ തേരുകളും, കുതിരകളെയും തടിയില്‍ നിര്‍മ്മിക്കുകയും, ഭരണി നാളില്‍ ഈ തേരുകളും, കുതിരകളും ആയി, മുഴുവന്‍ കരക്കാരും, ആബാലവൃദ്ധം ജനങ്ങളുമായി, ഭാഗവതിയുടെ സന്നിധിയില്‍ കൊണ്ട് കാഴ്ചവെക്കുന്ന ഏറ്റവും മഹത്തായതും, തികച്ചും ഭക്തിപുരസ്സരമായും നടത്തപ്പെടുന്ന ഒരു ചടങ്ങാണ് ഇത്. ഈ തേരുകളുടെയും, കുതിരകളുടെയും നിര്‍മ്മാണ ദിവസം മുതല്‍ അത് നിര്‍മിക്കുന്ന, 'കുതിര ചുവട്ടില്‍' ഭക്തജനങ്ങള്‍ വഴിപാട് നേര്‍ച്ചയായി 'കുതിര ചുവട്ടില്‍ കഞ്ഞി സദ്യ' നടത്തുന്നത് ഭക്തി നിര്‍ഭരമായ ഒരു ചടങ്ങ് ആണ്. ഇവിടെ ഇത് ദേവിക്ക് സമര്‍പ്പിക്കുന്നത് പ്രവീണ്‍ കുമാറും കുടുംബവും ആണ് നോര്‍ത്ത് ഈസ്റ്റ് കേരള ഹിന്ദു സമാജം (യുകെ)യുടേയും ന്യൂ കാസില്‍ ഹിന്ദു സമാജത്തിന്റെയും എല്ലാവിധ സഹായ സഹകരണത്തോടെയും ആണ് ഈ ഭജനയും ഒപ്പം കഞ്ഞി സദ്യയും നടത്തുന്നത്. ഈ മാസം പത്തിന് രാവിലെ പത്ത് മണി മുതല്‍ നടക്കുന്ന ഈ ചടങ്ങിലും ഭജനയിലും എല്ലാ ഭക്തജനങ്ങളും പങ്കെടുക്കണമെന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

അനില്‍കുമാര്‍ -07828218916

പ്രവീണ്‍കുമാര്‍- 07469267389

ശ്രീജിത്ത് -07916751285

സ്ഥലത്തിന്റെ വിലാസം

St Thomas Indian Orthodox Church, New Castle, NE21 4RF
 
Other News in this category

 
 




 
Close Window