Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=111.1235 INR  1 EURO=93.5629 INR
ukmalayalampathram.com
Sun 23rd Mar 2025
 
 
ബിസിനസ്‌
  Add your Comment comment
ലോകത്തെ ഏറ്റവും വലിയ ചെമ്പ് നിര്‍മാണ പ്ലാന്റ് ഗുജറാത്തില്‍ സ്ഥാപിക്കാന്‍ ഒരുങ്ങി ഗൗതം അദാനി
Text By: Team ukmalayalampathram
ലോകത്തെ ഏറ്റവും വലിയ ചെമ്പ് നിര്‍മാണ പ്ലാന്റ് ഗുജറാത്തിലെ മുന്ദ്രയില്‍ സ്ഥാപിക്കാന്‍ ഒരുങ്ങി അദാനി ഗ്രൂപ്പ്. പ്ലാന്റിനായി വര്‍ഷം 1.6 മില്യണ്‍ ടണ്‍ കോപ്പര്‍ കോണ്‍സന്‍ട്രേറ്റ് (Copper Concentrate) വാങ്ങാനുള്ള കരാറില്‍ കമ്പനി ഒപ്പു വെച്ചതായാണ് റിപ്പോര്‍ട്ട്. 1.2 ബില്യണ്‍ ഡോളര്‍ (ഏകദേശം പതിനായിരം കോടി) മുതല്‍മുടക്കില്‍ നിര്‍മ്മിക്കുന്ന പ്ലാന്റ് മാര്‍ച്ച് മാസത്തോടെ പ്രവര്‍ത്തനം ആരംഭിക്കും. ആദ്യഘട്ടത്തില്‍ 500,000 ടണ്‍ ആയിരിക്കും പ്ലാന്റിന്റെ ഉദ്പ്പാദന ശേഷി. 2029 ഓടെ ഒരു മില്യണ്‍ ടണ്‍ ശേഷി കൈവരിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.
പരസ്യം ചെയ്യല്‍

ഇന്ത്യയുടെ ചെമ്പ് ഇറക്കുമതി കുറയ്ക്കാനും വര്‍ധിച്ചുവരുന്ന ഊര്‍ജ ആവശ്യങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കാനും പ്ലാന്റിന് സാധിക്കുമെന്നാണ് വിവരം.
 
Other News in this category

 
 




 
Close Window