മുകേഷ് അംബാനിയുടെ ഇളയമകന്‍ ആനന്ദ് അംബാനിയുടേയും വ്യവസായി വിരേന്‍ മെര്‍ച്ചന്റിന്റെ മകള്‍ രാധിക മെര്‍ച്ചന്റിന്റേയും വിവാഹം ജൂലായ് 12നാണ് നടക്കുന്നത്. മുംബൈയില്‍ വച്ചു നടക്കുന്ന വിവാഹച്ചടങ്ങില്‍ സിനിമ-വ്യവസായ-രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും. വിവാഹത്തിന് മുന്നോടിയായി നടത്തുന്ന പ്രീ വെഡ്ഡിങ് ചടങ്ങുകള്‍ ഗുജറാത്തിലെ ജാംനഗറില്‍ വച്ച് മാര്‍ച്ച് ഒന്നു മുതല്‍ മൂന്ന് വരെയുളള ദിവസങ്ങളിലാണ് നടക്കുക. ലോകമെമ്പാട് നിന്നും നിരവധി പ്രമുഖരാണ് വിവാഹത്തിന് പങ്കെടുക്കാനെത്തുന്നത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്, മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ്, ടെഡ് പിക് സിഇഒ മോര്‍ഗന്‍ സ്റ്റാന്‍ലി, ഖത്തര്‍ പ്രധാനമന്ത്രി എന്നിവരെല്ലാം അംബാനിക്കുടുംബത്തിലെ വിവാഹത്തില്‍ പങ്കെടുക്കാനെത്തുമെന്നാണ് വിവരം. കൂടാതെ പ്രശസ്ത പോപ്താരം റിഹാന്നയുടെ സംഗീത പരിപാടി ഉണ്ടാകുമെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. പക്ഷേ അംബാനി കുടുംബം ഇതുവരെ ഈ വാര്‍ത്തകളോടൊന്നും പ്രതികരിച്ചിട്ടില്ല.
അനന്തിന്റെയും രാധികയുടെയും വിവാഹനിശ്ചയം കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷമാണ് ചടങ്ങ് നടക്കുന്നത്. ബാല്യകാലം മുതല്‍ രാധികയും അനന്തും സുഹൃത്തുക്കളായിരുന്നു. എന്നാല്‍ ഇരുവരുടെയും പ്രണയകഥയുടെ വിവരങ്ങള്‍ കുടുംബാംഗങ്ങള്‍ ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല.
2018 മുതലാണ് ആളുകള്‍ ഇവരുടെ ബന്ധത്തെക്കുറിച്ച് അറിഞ്ഞു തുടങ്ങിയത്. ഇരുവരും ഒന്നിച്ചുള്ള ഒരു ഫോട്ടോ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെടുകയും വൈറലാകുകയുമായിരുന്നു. ആ സമയത്ത് ഇരുവരും തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയിരുന്നില്ലെങ്കിലും അംബാനി കുടുംബത്തിലെ വിവിധ ചടങ്ങുകളില്‍ രാധിക പങ്കെടുത്തിരുന്നു. 2018ലെ ഇഷ അംബാനി-ആനന്ദ് പിരമല്‍ വിവാഹത്തിലും 2019ല്‍ നടന്ന ആകാശ് അംബാനി ശ്ലോക മെഹ്ത വിവാഹത്തിലും രാധിക പങ്കെടുത്തിരുന്നു. |