റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും (ആര്‍ഐഎല്‍) വയാകോം 18 മീഡിയ പ്രൈവറ്റ് ലിമിറ്റഡും (വയാകോം 18) ദ വാള്‍ട്ട് ഡിസ്നി കമ്പനിയും (ഡിസ്നി) തങ്ങളുടെ ബിസിനസുകള്‍ സംയോജിപ്പിച്ചുകൊണ്ട് കരാറുകളില്‍ ഒപ്പുവെക്കുമെന്ന് പ്രഖ്യാപിച്ചു. വയാകോം 18, സ്റ്റാര്‍ ഇന്ത്യ എന്നിവയുടെ ബിസിനസുകള്‍ സംയോജിപ്പിക്കുന്ന 70,352 കോടി രൂപയുടെ ഒരു സുപ്രധാന സംയുക്ത സംരംഭമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടപാടിന്റെ ഭാഗമായി, വയാകോം18ന് കീഴില്‍ വരുന്ന മീഡിയ സ്ഥാപനങ്ങള്‍ സ്റ്റാര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിലേക്ക് (SIPL) ലയിപ്പിക്കും. ഇതിനുപുറമെ സംയുക്ത സംരംഭത്തിന്റെ വളര്‍ച്ചാ പദ്ധതിയിലേക്ക് 11,500 കോടിയുടെ നിക്ഷേപം നടത്താനും റിലയന്‍സ് തീരുമാനിച്ചു.
പരസ്യം ചെയ്യല്‍
നിത അംബാനി സംയുക്ത സംരംഭത്തിന്റെ ചെയര്‍പേഴ്‌സണാകും. ഉദയ് ശങ്കര്‍ വൈസ് ചെയര്‍പേഴ്‌സണാകും. സംയുക്ത സംരംഭം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ നിയന്ത്രണത്തിലാകും. 16.34 ശതമാനം ഓഹരി റിലയന്‍സ് ഇന്‍ഡസ്ട്രീസും 46.82 ശതമാനം വയാകോം 18ഉം 36.84 ശതമാനം ഡിസ്‌നിക്കുമായിരിക്കും. ഇതിനുപുറമെ അംഗീകാരങ്ങള്‍ക്ക് വിധേയമായി ഡിസ്‌നി ചില അധിക മീഡിയ ആസ്തികളും സംയുക്ത സംരംഭത്തിലേക്ക് ചേര്‍ത്തേക്കാം.
ഇന്ത്യയിലെ വിനോദത്തിനും (കളേഴ്‌സ്, സ്റ്റാര്‍ പ്ലസ്, സ്റ്റാര്‍ ഗോള്‍ഡ്) സ്പോര്‍ട്സ് ഉള്ളടക്കത്തിനും (സ്റ്റാര്‍ സ്‌പോര്‍ട്‌സ്, സ്‌പോര്‍ട്‌സ് 18) ഉള്ള മുന്‍നിര ടി വി, ഡിജിറ്റല്‍ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകള്‍ ഒരുമിച്ചുവരുന്ന വലിയ പ്ലാറ്റ്‌ഫോമായി സംയുക്ത സംരംഭം മാറും. |