ഇന്ന് 5 30 വരെ ആയിരുന്നു വിവരങ്ങള്‍ കൈമാറാന്‍ സുപ്രീംകോടതി എസ്ബിഐക്ക് അനുവദിച്ച സമയം. 5.30ന് തന്നെ എസ് ബി ഐ വിവരങ്ങള്‍ കൈമാറുകയായിരുന്നു. വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. സുപ്രീംകോടതിയില്‍ സീല്‍ ചെയ്ത കവറില്‍ മാത്രം സമര്‍പ്പിച്ചിരുന്ന ഇലക്ടറല്‍ ബോണ്ട് വിവരങ്ങളും ഇതിനോടൊപ്പം പ്രസിദ്ധീകരിക്കും.
ഇലക്ടറല്‍ ബോണ്ട് കേസില്‍ നരേന്ദ്രമോദിയുടെ ഡൊണേഷന്‍ ബിസിനസ് ഉടന്‍ പുറത്തുവരുമെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നു. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതികളില്‍ ഒന്നാണ് ഇലക്ടറല്‍ ബോണ്ട് സംവിധാനമെന്നും രാഹുല്‍ എക്‌സില്‍ കുറിച്ചു.
ബോണ്ട് വിവരങ്ങള്‍ ഉടന്‍ നല്‍കാന്‍ ഉത്തരവിട്ട കോടതി ജൂണ്‍ 30വരെ സാവകാശം വേണമെന്ന എസ്.ബി.ഐയുടെ ഹര്‍ജി തള്ളുകയായിരുന്നു. അതുപ്രകാരമാണ് എസ്.ബി.ഐ വിവരങ്ങള്‍ നല്‍കിയത്. കോടതി വിധിവന്നിട്ട് 26 ദിവസമായിട്ടും എസ്.ബി.ഐ എന്ത് നടപടിയെടുത്തെന്ന് ചീഫ് ജസ്റ്റിസ് വിമര്‍ശിച്ചിരുന്നു. |