Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=110.9262 INR  1 EURO=92.5069 INR
ukmalayalampathram.com
Fri 28th Mar 2025
 
 
മതം
  Add your Comment comment
വെംബ്ലിയില്‍ നൈറ്റ് വിജില്‍ ഏപ്രില്‍ 26ന്; ഫാ. ജോസഫ് മുക്കാട്ടും സിസ്റ്റര്‍ ആന്‍ മരിയയും ചേര്‍ന്ന് നയിക്കും
Text By: Appachan Kannanchira
സെന്റ് ചാവറ കുര്യാക്കോസ് പ്രൊപോസ്ഡ് മിഷന്റെ നേതൃത്വത്തില്‍ വെംബ്ലിയില്‍ വെച്ച് നൈറ്റ് വിജില്‍ ഒരുങ്ങുന്നു. സീറോമലബാര്‍ ലണ്ടന്‍ റീജിയന്‍ കോര്‍ഡിനേറ്റര്‍ ഫാ. ജോസഫ് മുക്കാട്ടും തിരുവചന ശുശ്രുഷകയും രൂപതയിലെ ഇവാഞ്ചലൈസേഷന്‍ ഡയറക്ടറുമായ സിസ്റ്റര്‍ ആന്‍ മരിയായും സംയുക്തമായിട്ടാ വും നൈറ്റ് വിജിലിന് നേതൃത്വം നല്‍കുക.


വെംബ്ലി സെന്റ് ജോസഫ്സ് റോമന്‍ കത്തോലിക്കാ ദേവാലയത്തില്‍ വെച്ച് നടക്കുന്ന നൈറ്റ് വിജില്‍, ഏപ്രില്‍ 26ന് വെള്ളിയാഴ്ച വൈകുന്നേരം എട്ടു മണിക്കാരംഭിച്ചു രാത്രി 12 മണിക്ക് അവസാനിക്കും. പരിശുദ്ധ ജപമാല സമര്‍പ്പണത്തോടെ ആരംഭിക്കുന്ന നൈറ്റ് വിജിലില്‍ തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കും. തിരുവചനം പങ്കുവെക്കല്‍, പ്രെയ്‌സ് ആന്‍ഡ് വര്‍ഷിപ്പ്, കുമ്പസാരം, ആരാധന, കൗണ്‍സിലിംഗ് തുടങ്ങിയ ശുശ്രുഷകള്‍ക്കും അവസരം ഉണ്ടായിരിക്കും

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

മനോജ്: 07848808550

മാത്തച്ചന്‍ വിളങ്ങാടന്‍: 07915602258

ദേവാലയത്തിന്റെ വിലാസം

St. Joseph RC Church, 339 Harbow Road, Wembley HA9 6AG
 
Other News in this category

 
 




 
Close Window