ആവേശക്കടലായി വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ. കല്‍പ്പറ്റ കളക്ട്രേറ്റില്‍ പത്രിക സമര്‍പ്പിക്കുന്നതിനു മുന്‍പായാണ് യുഡിഎഫ് റോഡ് ഷോ സംഘടിപ്പിച്ചത്. സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പമുണ്ട്.
വയനാട്ടിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ എന്നും മുന്നിലുണ്ടാകുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. വയനാട്ടിലെ വന്യമൃഗ ശല്യം അടക്കമുള്ള പരിഹരിക്കാന്‍ എന്നും ഒപ്പമുണ്ടാകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വയനാട് എംപി എന്നത് വലിയ ബഹുമതിയായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടിലെ ഓരോ വ്യക്തിയും എനിക്ക് സ്നേഹവും വാത്സല്യവും ബഹുമാനവും തന്നു, നിങ്ങളിലൊരുവനായി എന്നെ നിങ്ങള്‍ കരുതിയെന്നും കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. പറഞ്ഞു. |