ഇന്ത്യയുടെ ഡിജിറ്റല്‍ പെയ്‌മെന്റ് സംവിധാനമായ യുപിഐ (യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ്) ഇപ്പോള്‍ ഏഴ് രാജ്യങ്ങളില്‍ ലഭ്യം. ശ്രീലങ്കയും മൗറീഷ്യസും ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ അടുത്തിടെ യുപിഐ അവതരിപ്പിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ചേര്‍ന്ന് വെര്‍ച്വല്‍ ചടങ്ങിലൂടെയായിരുന്നു ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
നിലവില്‍ ഭൂട്ടാന്‍, സിങ്കപ്പൂര്‍, നേപ്പാള്‍, ഫ്രാന്‍സ്, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ശ്രീലങ്ക, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിലാണ് യുപിഐ സേവനം അവതരിപ്പിച്ചിട്ടുള്ളത്. 2021ല്‍ നാഷണല്‍ പെയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയും (എന്‍പിസിഐ) റോയല്‍ മോണിറ്ററി അതോറിറ്റി ഓഫ് ഭൂട്ടാനും ഒപ്പുവച്ച കരാറിനെത്തുടര്‍ന്നാണ് ഭൂട്ടാനില്‍ യുപിഐ സൗകര്യം നിലവില്‍ വന്നത്. അതിന് ശേഷം മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളിലാണ് മറ്റ് ആറ് രാജ്യങ്ങളില്‍ക്കൂടി യുപിഐ നിലവില്‍ വന്നിരിക്കുന്നത്. യുപിഐ സൗകര്യം നിലവില്‍ വന്ന ആദ്യ യൂറോപ്യന്‍ രാജ്യം ഫ്രാന്‍സ് ആയിരുന്നു. ഫ്രാന്‍സിലെ ഈഫല്‍ ടവറിലാണ് ആദ്യം യുപിഐ സേവനം ലഭ്യമായത്. |