പുതുതായി ബോണ്‍മൗത്തില്‍ രൂപീകരിക്കപ്പെട്ട മലയാളികളുടെ അസോസിയേഷന്‍ ആയ ബിഎംഎ, കുട്ടികള്‍ക്കായി അവരുടെ സോഷ്യല്‍, കള്‍ച്ചറല്‍, ഇമോഷണല്‍ ആന്റ് കോണ്‍ഫിഡന്‍സ് ബില്‍ഡിംഗ് സ്‌കില്‍സ് കൂട്ടുന്നതിനു വേണ്ടി 'കിഡ്സ് പാര്‍ട്ടി' ഈ കഴിഞ്ഞ ശനിയാഴ്ച ക്യൂന്‍സ് പാര്‍ക്കില്‍ വച്ച് വളരെ വിജയകരമായി നടത്തി. വ്യക്തിഗതവും ടീമായുമുള്ള ഗെയിമുകള്‍ വഴി കുട്ടികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനും ആശയവിനിമയ കഴിവുകള്‍ കൂട്ടുന്നതിനും ഈ ഒത്തുചേരല്‍ വളരെ പ്രയോജനം ചെയ്തു എന്ന് കുട്ടികളുടെ മാതാപിതാക്കളും മറ്റു ബിഎംഎ മെമ്പേഴ്സും അഭിപ്രായപ്പെട്ടു.
തദവസരത്തില്‍ ബിസിപി, വാര്‍ഡ് കൗണ്‍സിലര്‍, ഷാരോണ്‍ കാര്‍ ബ്രൗണ്‍ ബിഎംഎയുടെ ക്ഷണം സ്വീകരിച്ചു പങ്കെടുക്കുകയും, കുട്ടികള്‍ക്കായി ഒരു ഇന്‍സ്പെയറിംഗ് ടോക്ക് നല്‍കുകയും, അവരുടെ മാതാപിതാക്കളുമായി സൗഹൃദസംഭാഷണം നടത്തുകയും ചെയുതു. കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും, വരാനിരിക്കുന്ന പാര്‍ലമെന്ററി തെരഞ്ഞെടുപ്പിനെ പറ്റിയും, വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കേണ്ടതിന്റെ പ്രാധാന്യത്തെകുറിച്ചും കൗണ്‍സിലര്‍ ഷാരോണ്‍ ബോധവത്കരണം നടത്തി സംസാരിച്ചു.
സാമൂഹ്യ ആരോഗ്യ മേഖലകളിലും മറ്റു സാമ്പത്തിക മേഖലകളിലും ഇവിടുത്തെ പ്രാദേശിക സമൂഹത്തിനും ബ്രിട്ടന്റെ ദേശീയ സമ്പദ്വ്യവസ്ഥക്കും മലയാളികള്‍ നല്‍കിവരുന്ന സംഭാവന വളരെ വലുതാണെന്നു കൗണ്‍സിലര്‍ ഷാരോണ്‍ വിലയിരുത്തുകയും ബോണ്‍മൗത്തിലെ മലയാളികളെ പ്രശംസിക്കുകയും ചെയ്തു. ബിഎംഎ അംഗങ്ങള്‍ വീടുകളില്‍ ഉണ്ടാക്കി കൊണ്ടു വന്ന സ്വാദിഷ്ടമായ പലതരം പലഹാരങ്ങള്‍ കഴിച്ചും പരിപാടി സമാപിച്ചു.
മറ്റു മലയാളി അസ്സോസിയേഷനുകളില്‍നിന്നു വ്യത്യസ്തമായി, ബോണ്‍മൗത്തില്‍ പുതുതായി വന്ന മലയാളികള്‍ക്കും ആദ്യകാല മലയാളികള്‍ക്കും ഒരുപോലെ, പരമാവധി സഹായവും പിന്തുണയും നല്‍കുകയും, ഇവിടുത്തെ പ്രാദേശിക സമൂഹമായി യോജിച്ച് പ്രവ്രത്തിക്കുകയും എന്ന ലക്ഷ്യത്തോടെ പ്രാദേശിക ഭരണകൂടമായ ബിസിപി കൗണ്‍സിലിന്റെ കീഴിലുള്ള കമ്മ്യൂണിറ്റി ആക്ഷന്‍ നെറ്റ് വര്‍ക്കില്‍ ഒരു രജിസ്റ്റേഡ് അംഗം കൂടെയാണ് പുതുതായി രൂപീകരിക്കപ്പെട്ട ബിഎംഎ എന്ന് അസോസിയേഷന്റെ കമ്മിറ്റി അംഗങ്ങള്‍ അറിയിച്ചു. |