Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 05th Dec 2024
 
 
അസോസിയേഷന്‍
  Add your Comment comment
യുകെയിലെ വിറാള്‍ മലയാളി കമ്മ്യൂണിറ്റിയുടെ പുതിയ പ്രസിഡന്റ് - ജെസ്വിന്‍ കുളങ്ങര, സെക്രട്ടറി - സിബി സാം തോട്ടത്തില്‍, ഫിനാന്‍സ് ഓഫീസര്‍ - മനോജ് തോമസ് ഓലിക്കല്‍.
Text By: Team ukmalayalampathram
വിറാള്‍ മലയാളി കമ്മ്യൂണിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജനറല്‍ ബോഡി യോഗമാണ് 2024/25 ഭരണസമിതിയെ തെരഞ്ഞെടുത്തത്. ഡബ്ല്യുഎംസിയുടെ പ്രസിഡണ്ടായി ജെസ്വിന്‍ കുളങ്ങരയും സെക്രട്ടറിയായി സിബി സാം തോട്ടത്തില്‍, പ്രീതി ദിലീപ് (വൈസ് പ്രസിഡന്റ്), ജോഷി ജോസഫ് (കമ്മ്യൂണിറ്റി കോഡിനേറ്റര്‍), ശ്രീപ്രിയ ശ്രീദേവി (ജോയിന്‍ സെക്രട്ടറി) മനോജ് തോമസ് ഓലിക്കല്‍ (ഫിനാന്‍സ് ഓഫീസര്‍), ബിജു ജോസഫ് ( പി ആര്‍ ഒ) എന്നിവരുടെ നേതൃത്വത്തിലുള്ള 21 അംഗ കമ്മിറ്റിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. സാമൂഹ്യ പ്രതിബദ്ധതയുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ അടക്കം വരും വര്‍ഷം നടത്തുവാന്‍ ജനറല്‍ബോഡി അംഗീകാരം നല്‍കി. മെയ് അഞ്ചാം തീയതി പുതിയ കമ്മിറ്റിയുടെ ആദ്യ പരിപാടിയായി ഈസ്റ്റര്‍ -വിഷു- റമദാന്‍ ആഘോഷം നടത്തുവാന്‍ തീരുമാനിച്ചു.
 
Other News in this category

 
 




 
Close Window