എന്‍ഡിഎ സര്‍ക്കാര്‍ ഹാട്രിക് നേടുമെന്ന് വീണ്ടും ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൂടുതല്‍ സീറ്റുകളും വോട്ട് ഷെയറും ലഭിക്കുമെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാഹുലിന് വയനാട് അല്ലാതെ മറ്റൊരു സീറ്റ് നോക്കേണ്ടിവരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. ശത്രുരാജ്യങ്ങളിലെ നയതന്ത്രജ്ഞന്മാരെ പോലും അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യാറുണ്ട്. അപ്പോള്‍ സംസ്ഥാനത്തെ ഭരണഘടന പദവി വഹിക്കുന്ന ഗവര്‍ണര്‍മാര്‍ക്ക് ചില സംസ്ഥാന സര്‍ക്കാരുകള്‍ ബഹുമാനം നല്‍കാത്തതിനെയും നരേന്ദ്ര മോദി വിമര്‍ശിച്ചു. |