സിപിഎം നേതാവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ.പി. ജയരാജന്‍ ബിജെപിയില്‍ ചേരാന്‍ ശ്രമിച്ചെന്ന് ആരോപണവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. പാര്‍ട്ടി ക്വട്ടേഷന്‍ ഭയന്നാണ് ഇ.പി. ജയരാജന്‍ ബിജെപിയില്‍ ചേരാതിരുന്നതെന്നും ശോഭ പറഞ്ഞു. ഇ.പി. ജയരാജന്റെ മകന്‍ തനിക്കു മെസേജ് അയച്ചുവെന്നും ശോഭ സുരേന്ദ്രന്‍ പറയുന്നു.
ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ സഹായം തേടി പ്രകാശ് ജാവഡേക്കര്‍ ഇ.പി. ജയരാജനെ കണ്ടെന്ന് ദല്ലാള്‍ നന്ദകുമാര്‍ വെളിപ്പെടുത്തിയിരുന്നു. ലാവലിന്‍ കേസില്‍ സെറ്റില്‍മെന്റ് വാഗ്ദാനം ചെയ്‌തെന്നും ഇ.പി. ജയരാജന്‍ സമ്മതിച്ചില്ലെന്നും നന്ദകുമാര്‍ പറഞ്ഞു. അതേസമയം, ദല്ലാള്‍ നന്ദകുമാറിനെ അറസ്റ്റുചെയ്യണമെന്നും വിവാദ ഇടനിലക്കാരന്റേത് സ്ത്രീക്കെതിരായ വ്യക്തിഹത്യയാണെന്നും ശോഭ സുരേന്ദ്രന്‍ പറയുഞ്ഞു. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്നും ഡിജിപി മുഖ്യമന്ത്രിയുടെ വീട്ടിലെ അടുക്കളക്കാരനല്ലെന്നും ശോഭ സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. |