കലാകേരളം ഗ്ലാസ്‌ഗോയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സോജോ ആന്റണി സെക്രട്ടറി, ഷൈനി ജയന്‍ ജോയിന്റ് സെക്രട്ടറി, ഷൈജന്‍ ജോസഫ് ട്രഷറര്‍. ഒരുമയുടേയും സ്നേഹത്തിന്റേയും തേരിലേറി കലയുടെ നൂപുരധ്വനി മുഴക്കി ഒരു പതിറ്റാണ്ടിന്റെ അജയ്യ കാഹളത്തോടെ മുന്നേറുന്ന കലാകേരളം ഗ്ലാസ്ഗോ ഒരു പിടി മിന്നും പ്രതിഭകളെ അണിനിരത്തിയാണ് ഈവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. സംഘടനയെ പുതിയ തലങ്ങളിലേക്കെത്തിക്കാന്‍ ആത്മാര്‍ത്ഥത നിറഞ്ഞ ഉറച്ച കാല്‍വയ്പുകളോടെ സെബാസ്റ്റ്യന്‍ കാട്ടടി പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, അളവറ്റ പിന്തുണയും അകമഴിഞ്ഞ മനസ്സുമായി വൈസ് പ്രസിഡന്റായി സെലിന്‍ തോമസ് തിരഞ്ഞെടുക്കപ്പെട്ടു. സാമൂഹ്യ- സന്നദ്ധ പ്രവര്‍ത്തന മേഖലകളില്‍ നിപുണത തെളിയിച്ച സോജോ ആന്റണി സെക്രട്ടറിയായപ്പോള്‍, സൗമ്യതയുടെയും സഹൃദത്തിന്റെയും മുഖമായ ഷൈനി ജയന്‍ ജോയിന്റ് സെക്രട്ടറിയായി , പരിചയസമ്പന്നതയുടെ മികവോടെ കലര്‍പ്പില്ലാത്ത കൈപുണ്യവും കലവറയോളം സ്നേഹവും കൈമുതലാക്കിയ ഷൈജന്‍ ജോസഫ് ട്രഷറര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കലാകേരളത്തിന്റെ തുടക്കം മുതല്‍ പലകമ്മറ്റി കളിലായി പ്രാവീണ്യം തെളിയിച്ച രഞ്ജിത്ത് കോയിപ്പള്ളി ആണ് ജോയിന്റ് ട്രഷറര്‍. കൃത്യവും പക്വവുമായ കാര്യക്ഷമതയും, പ്രവര്‍ത്തിപരിചയവും, ഊര്‍ജ്വസ്വല തയും കൈമുതലാക്കിയ പുതിയ കമ്മറ്റി അംഗങ്ങള്‍ കൈകോര്‍ക്കുമ്പോള്‍ കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ക്കൊപ്പം കലാകേരളത്തിന് പുതു ചൈതന്യം നിറയ്ക്കാന്‍, ഗ്ലാസ്‌ഗോ മലയാളികളുടെ കലാ, സാമൂഹ്യ, സാംസ്‌കാരിക മേഖലകളില്‍ അനുദിനം മുഴങ്ങുന്ന ശബ്ദമായി കലാകേരളം പുതിയ മാനങ്ങള്‍ കൈവരിക്കും.