Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ആലുവയില്‍ ഭീകര വിരുദ്ധ സ്‌ക്വാഡ് പരിശോധ: വീടുകളില്‍ നിന്ന് 4 തോക്കുകള്‍ പിടികൂടി
Text By: Team ukmalayalampathram
ആലുവയിലെ ആലങ്ങാട് കേരള പൊലീസിന്റെ ഭീകര വിരുദ്ധ സ്‌ക്വാഡ് പരിശോധ നടത്തി. 4 തോക്കുകള്‍ പിടികൂടി. ഭീകരവിരുദ്ധ സ്‌ക്വാഡിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആലുവ വെസ്റ്റ് പൊലീസ്, എസ്.പിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് എന്നിവരുടെസഹായത്തോടെയായിരുന്നു റെയ്ഡ്. ഈ മേഖലയിലുള്ള 4 വീടുകളിലാണ് പരിശോധന നടത്തിയത്.

റിയാസ് എന്നയാളുടെ വീട്ടില്‍ നിന്നാണ് തോക്കുകള്‍ പിടിച്ചത്. ഇയാള്‍ ഈ മേഖലയിലെ ഒരു കുപ്രസിദ്ധ ഗുണ്ടാ നേതാവിന്റെ സംഘാംഗമാണെന്ന്സംശയമുള്ളതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. 2 റിവോള്‍വറുകളും 2 പിസ്റ്റലുകളും 2 കത്തികളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടും. 9 ലക്ഷം രൂപയും റിയാസിന്റെ വീട്ടില്‍ നിന്നും പിടികൂടിയിട്ടുണ്ട്. റിയാസ് ഏറെകാലമായി പൊലീസ് നിരീക്ഷണത്തിലായിരുന്നു.റിയാസിനെചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു.
 
Other News in this category

 
 




 
Close Window