നാലാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെ പട്ന സാഹിബ് ഗുരുദ്വാരയിലെത്തി ചപ്പാത്തി പരത്തിയും ഭക്ഷണം വിളമ്പിയും പ്രധാനമന്ത്രി. പുലര്‍ച്ചെ ഗുരുദ്വാരയിലെത്തിയ പ്രധാനമന്ത്രി പ്രാര്‍ത്ഥനകള്‍ക്ക് ശേഷം സ്വയം ഭക്ഷണം ഉണ്ടാക്കാനും അത് വിളമ്പാനും സമയം കണ്ടെത്തുകയായിരുന്നു.
തലയില്‍ സിഖ് തലപ്പാവ് അണിഞ്ഞാണ് പ്രധാനമന്ത്രി ഗുരുദ്വാരയിലെത്തിയത്. കറികളും റൊട്ടിയുമൊക്കെ ഉണ്ടാക്കാന്‍ സഹായിക്കുന്ന പ്രധാനമന്ത്രിയുടെ ഫോട്ടോകള്‍ പ്രധാനമന്ത്രി സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചു.ഗുരുദ്വാരകളില്‍ പ്രാര്‍ത്ഥനയ്ക്കൊപ്പം തന്നെ പ്രധാനമാണ് സേവന കര്‍മ്മങ്ങളും.
ഇവിടെയെത്തുന്ന സിഖ് വിശ്വാസികള്‍ സമ്പന്നനെന്നോ സാധാരണക്കാരനെന്നോ വേര്‍തിരിവില്ലാതെ ഇത്തരം സേവന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാറുണ്ട്. ഇവിടെയെത്തിയ പ്രധാനമന്ത്രി വിശ്വാസികളുമായി സംവദിക്കുകയും പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുകയും ചെയ്തു. ഇന്നലെ പട്നയിലെത്തിയ പ്രധാനമന്ത്രി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനൊപ്പം റോഡ്ഷോയിലും പങ്കെടുത്തു. |