ബിജെപി ജനങ്ങള്‍ക്ക് നല്കിയ വാക്ക് പാലിച്ചില്ല. 100 സ്മാര്‍ട്ട് സിറ്റികള്‍ നിര്‍മ്മിക്കും എന്ന് പറഞ്ഞു പാലിച്ചില്ല. കൊവിഡ് വന്നപ്പോള്‍ ഒരുപാട് പേര് വഴിയില്‍ മരിച്ചുവീണു. ഓക്സിജനും വെന്റിലേറ്ററും ലഭിച്ചില്ല. അപ്പോള്‍ നരേന്ദ്രമോദി കയ്യടിക്കാന്‍ പറഞ്ഞു. കയ്യടി കൊണ്ടാ പ്രയോജനമില്ലെന്ന് കണ്ടപ്പോള്‍ മൊബൈല്‍ ലൈറ്റ് തെളിയിക്കാന്‍ പ്രധാനമന്ത്രി പറഞ്ഞു.
ഭരണഘടനയുടെ പകര്‍പ്പ് ഉയര്‍ത്തിപ്പിടിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞു. ചരിത്രത്തിലാദ്യമായി ഈ തെരഞ്ഞെടുപ്പ് ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം. റാണി ലക്ഷ്മിഭായിയുടെ കര്‍മ്മഭൂമിയില്‍ താന്‍ ഉറപ്പു നല്കുന്നു. നരേന്ദ്രമോദിയും ആര്‍എസ്എസും എന്നല്ല ലോകത്തിലെ ഒരു ശക്തിയെയും ഈ ഭരണഘടന തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. |