ഒരുമയുടെയും സ്നേഹത്തിന്റെ യും കൂട്ടായ്മയായ സ്റ്റോക്ക് പോര്‍ട്ട് മലയാളി അസോസിയേഷന്‍ (MAS) 2024-25 ലേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു .ഏപ്രില്‍ 13 ന് ഹെയ്സല്‍ഗ്രൂ സെന്റ് പീറ്റേഴ്സ് പാരിഷ് ഹാളില്‍ വച്ച് നടന്ന ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ക്ക് പ്രസിഡണ്ട് ബിനോയ് ബെന്നി അധ്യക്ഷത വഹിച്ചു. സെക്രട്ടറി റോയ് മാത്യു സ്വാഗതമാശംസിച്ചു. തുടര്‍ന്ന് നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ 2024-25 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ പൊതുയോഗം തിരഞ്ഞെടുത്തു. പ്രസിഡണ്ട് ഷൈജു തോമസ് ,സെക്രട്ടറി ജോണ്‍ ജോജി ,ട്രഷര്‍ ബിന്‍സ് ജോസഫ് ,വൈസ് പ്രസിഡന്റ് ജോസ് ജോസഫ് ,ജോയിന്‍ സെക്രട്ടറി ക്രിസ്റ്റീന്‍ മേരി ,ജോയിന്‍ ട്രഷറര്‍ വര്‍ഗീസ് പൗലോസ് എന്നിവരെയും,എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍മാര്‍ ആയി ഹരീഷ് നായര്‍ ,ബിനോയ് ബെന്നി ,മനോജ് ജോണ്‍ ,റോയി മാത്യു ,റോണി പൗലോസ് ,സിബി ജോസ് ,സാന്റോ കോണിക്കര ,അരുണ്‍ സെല്‍വരാജന്‍,റീന സ്റ്റീഫന്‍സണ്‍ ,സുജിതാ ടി ,ബാബു റോയ് ,ചിക്കു മരിയ ,ടിനു സെബാസ്റ്റ്യന്‍, റോഷിനി ജോസ് എന്നിവരെയും തിരഞ്ഞെടുത്തു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ട് ഷൈജു തോമസ് പഴയ കമ്മിറ്റിക്ക് നന്ദി പറയുകയും അതോടൊപ്പം സംഘടനയെ പുതിയ തലങ്ങളില്‍ എത്തിക്കാന്‍ ആത്മാര്‍ത്ഥത നിറഞ്ഞ ,ഉറച്ച കാല്‍വെപ്പുകളോടെ ,കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മുന്നോട്ടുപോകുമെന്ന് ഉറപ്പുനല്‍കി.