ദശലക്ഷക്കണക്കിന് വരുന്ന തീര്‍ത്ഥാടകരുടെ സുരക്ഷയും സൗകര്യവും ഉറപ്പു വരുത്താന്‍ മികച്ച പദ്ധതികള്‍ രൂപകല്‍പന ചെയ്തിട്ടുണ്ടെന്നു സൗദി പ്രസ് ഏജന്‍സി (എസ്പിഎ) റിപ്പോര്‍ട്ട് ചെയ്തു.
അഡ്മിനിസ്‌ട്രേറ്റര്‍മാര്‍, എഞ്ചിനീയര്‍മാര്‍, സാങ്കേതിക വിദഗ്ദ്ധര്‍ , ശുചീകരണ തൊഴിലാളികള്‍, വിവിധ മേഖലകളില്‍ നിന്നുള്ള സപ്പോര്‍ട്ട് ടീമുകള്‍ എന്നിവരുള്‍പ്പെടെ 22,000 പേരോളം വരുന്ന വന്‍സംഘം തന്നെ സേവനസന്നദ്ധരായി രംഗത്തുണ്ട്.
നൂറുകണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരും സന്നദ്ധപ്രവര്‍ത്തകരും താല്‍ക്കാലിക ആരോഗ്യ പ്രവര്‍ത്തകരും സഹായസന്നദ്ധരായി തീര്‍ത്ഥാടകര്‍ക്കൊപ്പം ഉണ്ടാകും. മാലിന്യങ്ങള്‍ നിര്‍മാര്‍ജ്ജനം ചെയ്യുന്നതിന് ഹൈടെക് സാനിറ്റേഷന്‍ വാഹനങ്ങള്‍ കൂടാതെ നൂതന യന്ത്രങ്ങളും ഉപകരണങ്ങളും അടങ്ങുന്ന അത്യാധുനിക സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. |