പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് പ്രതി രാഹുല്‍ ജര്‍മനിയില്‍ എത്തിയെന്ന് സൂചന. സിങ്കപ്പൂരില്‍ നിന്ന് രാഹുല്‍ ജര്‍മനിയില്‍ എത്തിയെന്നാണ് സൂചനകളാണ പൊലീസിന്റെ ഭാ?ഗത്ത് നിന്ന് ലഭിക്കുന്നത്. ഇതോടെ കടുത്ത നടപടികളിലേക്ക് കടക്കുകയാണ് പൊലീസ്. സിറ്റി പൊലീസ് കമ്മിഷണര്‍ ക്രൈംബ്രാഞ്ച് മുഖേന സിബിഐയിലേക്ക് ഇന്റര്‍പോള്‍ സഹായം തേടാനുള്ള നടപടികളിലേക്ക് കടക്കും.
രാഹുലിന്റെ മുഴുവന്‍ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കുന്നതിനായുള്ള നോട്ടീസ് നല്‍കി. കൂടാതെ ഇന്റര്‍പോള്‍ മുഖേന ജര്‍മനിയില്‍ ഉപയോ?ഗിക്കുന്ന എന്‍ആര്‍ഐ അക്കൗണ്ടുകളും മരവിപ്പിക്കാനുള്ള നടപടികളിലേക്ക് പൊലീസ് കടക്കും.
അതേസമയം, പെണ്‍കുട്ടിയെ മര്‍ദിച്ചു എന്നത് ശരിയാണെന്ന് രാഹുല്‍ സമ്മതിച്ചു. എന്നാല്‍ അത് സ്ത്രീധനത്തിനോ കാറിനോ വേണ്ടിയല്ല. ജര്‍മനിയില്‍ ജോലി ചെയ്യുന്ന തനിക്ക് നാട്ടില്‍ കാറിന്റെ ആവശ്യമില്ല. പെണ്‍കുട്ടിയുടെ ഫോണില്‍ പ്രകോപനപരമായ ചില കാര്യങ്ങള്‍ കണ്ടതിനെത്തുടര്‍ന്നാണ് മര്‍ദിച്ചതെന്നും രാഹുല്‍ പറഞ്ഞു. |