Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 29th Jun 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
കേരളത്തില്‍ ബിജെപിക്ക് രണ്ടിലധികം സീറ്റ്; യുഡിഎഫ് - 17: നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകും; 370 സീറ്റ് നേടും: എക്‌സിറ്റ്‌പോള്‍ ഫലം
Text By: Team ukmalayalampathram
കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് എക്‌സിറ്റ് പോള്‍ 2024 ഫലം. യുഡിഎഫ് 15 മുതല്‍ 18വരെ സീറ്റുകള്‍ നേടുമെന്നും എല്‍ഡിഎഫ് 2 മുതല്‍ 5 വരെ സീറ്റുകള്‍ നേടും. ബിജെപി 1 മുതല്‍ 3 സീറ്റുകള്‍ വരെ നേടാമെന്നും എക്‌സിറ്റ് പോള്‍ ഫലം പറയുന്നു.

തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസും ഡിഎംകെയും സിപിഎമ്മും ഉള്‍പ്പെടുന്ന ഇന്‍ഡി സഖ്യം ആകെയുള്ള 39 സീറ്റില്‍ 36 മുതല്‍ 39 സീറ്റ് വരെ നേടാമെന്നാണ് പ്രവചനം. എന്‍ഡിഎ സഖ്യം 1 മുതല്‍ 3 സീറ്റുകള്‍ വരെ നേടാമെന്നും മറ്റുള്ളവര്‍ 2 സീറ്റുവരെ നേടാമെന്നും എക്‌സിറ്റ് പോള്‍ ഫലം പറയുന്നു.
എക്‌സിറ്റ് പോള്‍ ഫലം ഇങ്ങനെ:

ഇന്ത്യ ന്യൂസ് - ഡി ഡൈനാമിക്‌സ്

ബിജെപി - 371

ഇന്ത്യ - 125

മറ്റുള്ളവര്‍ 47

റിപ്പബ്ലിക്ക് ടി വി - പിമാര്‍ക്യു

ബിജെപി - 359

ഇന്ത്യ - 154

മറ്റുള്ളവര്‍ - 30

റിപ്പബ്ലിക്ക് ഭാരത് - മെട്രിസ്

ബിജെപി - 353-368

ഇന്ത്യ - 118 - 133

മറ്റുള്ളവര്‍ - 43-48

ജന്‍ കി ബാത്ത്

എന്‍ഡിഎ- 362-392

ഇന്ത്യ- 141-161

മറ്റുള്ളവര്‍- 10-20

എന്‍ഡിടിവി പോള്‍ ഓഫ് പോള്‍സ്

എന്‍ഡിഎ - 365

ഇന്ത്യ - 142

മറ്റുള്ളവര്‍ - 36

ദൈനിക് ഭാസ്‌കര്‍

എന്‍ഡിഎ - 281-350

ഇന്ത്യ - 145-201

മറ്റുള്ളവര്‍ - 33-49

ന്യൂസ് നേഷന്‍

എന്‍ഡിഎ - 342-378

ഇന്ത്യ - 153-169

മറ്റുള്ളവര്‍ - 21-23



മൂന്നാം തവണയും ബിജെപി അധികാരത്തിലെത്തുമെന്നാണ് പുറത്തുവന്ന പ്രവചനങ്ങള്‍. തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടങ്ങളിലുണ്ടായ ആത്മവിശ്വാസം പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിക്ക് വോട്ടാക്കി മാറ്റാനായില്ലെന്നാണ് എക്‌സിറ്റ് പോളുകള്‍ വ്യക്തമാക്കുന്നത്.

ഇന്ത്യ ന്യൂസ് - ഡി ഡൈനാമിക്‌സ്, റിപ്പബ്ലിക്ക് ടി വി - പിമാര്‍ക്യു, റിപ്പബ്ലിക്ക് ഭാരത് - മെട്രിസ്, ജന്‍ കി ബാത്ത്, എന്‍ഡിടിവി പോള്‍ ഓഫ് പോള്‍സ്, ദൈനിക് ഭാസ്‌കര്‍ എന്നിവയുടെ എക്‌സിറ്റ് പോള്‍ ഫലങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ആറ് സര്‍വേകളിലും എന്‍ഡിഎ 350ന് മുകളില്‍ സീറ്റ് നേടുമെന്നാണ് പ്രവചനം. പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ സീറ്റ് നില 150ല്‍ താഴെയായിരിക്കും. ദൈനിക് ഭാസ്‌കര്‍ മാത്രമാണ് ഇന്ത്യ സഖ്യത്തിന് 200ലധികം സീറ്റ് പ്രവര്‍ചിച്ചിരിക്കുന്നത്.
 
Other News in this category

 
 




 
Close Window