പ്രധാനമന്ത്രിയായുള്ള മൂന്നാമൂഴത്തിനായി ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് നരേന്ദ്രമോദി. രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകങ്ങള്‍ ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞ ചെയ്ത പ്രധാനമന്ത്രിയെ മോദി മോദി എന്ന മുദ്രാവാക്യം വിളികളോടെയാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന് ശേഷം ആദ്യമായാണ് ഒരു നേതാവ് തുടര്‍ച്ചയായി മൂന്നാമത് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. 72 മന്ത്രിമാരാണ് മോദിയ്ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുന്നത്.
കേരളത്തില്‍ നിന്നു സുരേഷ് ഗോപിയെ കൂടാതെ മറ്റൊരു കേന്ദ്രമന്ത്രികൂടിയുണ്ട്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍ കേന്ദ്രമന്ത്രിയാകും. മോദി മന്ത്രിസഭയിലെ രണ്ടാമത്തെ മലയാളിയാണ് ജോര്‍ജ് കുര്യന്‍. മുന്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാനായിരുന്നു ജോര്‍ജ് കുര്യന്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ നടന്ന ചായ സത്കാരത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. കോട്ടയം കാണക്കാരി സ്വദേശിയായ ജോര്‍ജ് കുര്യന്‍ നേരത്തെ ബിജെപി സംസ്ഥാന ഉപാധ്യക്ഷ പദവി അലങ്കരിച്ചിരുന്നു. നിയമസഭ തിരഞ്ഞെടുപ്പില്‍ പുതുപ്പളളിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു. |