രാജ്യസഭാംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ വിട്ടുവീഴ്ച ചെയ്ത് സിപിഎം. സീറ്റിനെ ചൊല്ലി മുന്നണിയിലുള്ള തര്‍ക്കം പരിഹരിക്കാന്‍ സ്വന്തം രാജ്യസഭാ സീറ്റ് സിപിഎം കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടുനല്‍കി. ഒഴിവുള്ള മൂന്ന് സീറ്റില്‍ മുന്നണിക്ക് ഉറപ്പുള്ളത് രണ്ട് സീറ്റാണ്. അതില്‍ ഒന്നിലാണ് കേരള കോണ്‍ഗ്രസ് എം മത്സരിക്കുക. അവശേഷിക്കുന്ന സീറ്റില്‍ സിപിഐ സ്ഥാനാര്‍ത്ഥി മത്സരിക്കും.
ജോസ് കെ മാണിയാണ് കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കുക. എന്നാല്‍ എല്‍ഡിഎഫില്‍ രാജ്യസഭാ സീറ്റില്‍ അവകാശ വാദം ഉന്നയിച്ച ആര്‍ജെഡി കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്.
പരസ്യം ചെയ്യല്‍
തീരുമാനം മുന്നണിയുടെ ഐക്യത്തിനു വേണ്ടിയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇടതുമുന്നണിയുടെ ഐക്യവും കെട്ടുറപ്പുമാണ് ഏറ്റവും പ്രധാനം. അതിനുതകുന്ന നിലപാടാണ് സ്വീകരിച്ചത്. സിപിഎമ്മിന് ഒറ്റയ്ക്ക് തന്നെ ഒരു സീറ്റില്‍ വിജയിക്കാന്‍ കഴിയുമായിരുന്നുവെന്നും ജയരാജന്‍ പറഞ്ഞു. |