ഫ്രാന്‍സില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പുതിയ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ദേശീയ അസംബ്ലിയിലേക്കുള്ള ആദ്യഘട്ട തിരഞ്ഞെടുപ്പ് ജൂണ്‍ 30നും രണ്ടാംഘട്ട തിരഞ്ഞെടുപ്പ് ജൂലൈ 7നും നടക്കും. യൂറോപ്യന്‍ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ 40 ശതമാനം വോട്ടോടെ ഫ്രാന്‍സിലെ വലതുപക്ഷ പാര്‍ട്ടികള്‍ ഭൂരിപക്ഷം നേടിയിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക പിന്നോക്കാവസ്ഥ എടുത്തു കാട്ടി വലതുപക്ഷം മുന്നേറുന്നതില്‍ മാക്രോണ്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
ജോര്‍ദാന്‍ ബാര്‍ഡെല്ലയുടെ നേതൃത്വത്തിലുള്ള നാഷണല്‍ റാലി 32.3 മുതല്‍ 33 ശതമാനം വരെ വോട്ട് നേടിയപ്പോള്‍ മാക്രോണിന്റെ റെനൈസന്‍സ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സഖ്യം 14.8 മുതല്‍ 15.2 ശതമാനം വരെ മാത്രമാണ് വോട്ട് നേടിയത്. ഫ്രാന്‍സ് ഒരു മാറ്റം ആഗ്രഹിക്കുന്നുവെന്നും അതിനാല്‍ ലെജിസ്ലേറ്റീവ് തിരഞ്ഞെടുപ്പ് നടത്തണമെന്നും ബാര്‍ഡെല്ല മാക്രോണിനോട് ആവശ്യപ്പെട്ടു.
ഈ തിരഞ്ഞെടുപ്പ് ഫലം മാക്രോണിനെ സംബന്ധിച്ച് നിര്‍ണായകമാണ്. 2027 ല്‍ നടക്കാനിരിക്കുന്ന പ്രസിഡന്‍ഷ്യല്‍ വോട്ടെടുപ്പില്‍, ആര്‍എന്‍ലെ പ്രമുഖയായ മറൈന്‍ ലെ പെന്‍ വിജയസാധ്യത പ്രതീക്ഷിക്കുന്നുണ്ട്. 1997ല്‍ ജാക്വസ് ഷിറാക്ക് ഇത് പോലെ ഇടതുമുന്നണിക്ക് ഭൂരിപക്ഷം നേടിക്കൊടുക്കാനായി ഇടക്കാല തിരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്തിരുന്നു. അന്ന് എതിര്‍ രാഷ്ട്രീയകക്ഷികളില്‍പെട്ട പ്രസിഡന്റും പ്രധാനമന്ത്രിയും ഒരുമിച്ചു രാജ്യം ഭരിച്ചു. |