കന്നഡ നടന്‍ ദര്‍ശന്‍ തൂഗുദീപ കൊലക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റില്‍. മൈസൂരുവിലെ ഒരു ഹോട്ടലില്‍ നിന്ന് നടനെ പോലീസ് ബെംഗളൂരുവിലേക്ക് മാറ്റി. ചിത്രദുര്‍ഗ സ്വദേശിയായ രേണുകസ്വാമിയുടെ കൊലപാതകം ബംഗളൂരുവിലെ ലോക്കല്‍ പോലീസ് അന്വേഷിച്ചു വരികയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് ഒമ്പത് പേരെ ചോദ്യം ചെയ്തിരുന്നു. ദര്‍ശന്റെ പേരുകൂടി വെളിപ്പെട്ടതിനെ തുടര്‍ന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.
ദര്‍ശന്റെ അടുത്ത സുഹൃത്തായ പവിത്ര ഗൗഡയെ ഓണ്‍ലൈന്‍ വഴി അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ക്ക് വിധേയയാക്കിയതിനും നടിയുമായുള്ള ബന്ധം ഭാര്യയെ അറിയിച്ചതിലുള്ള പകയുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന. നടന്റെ ഭാര്യക്ക് രേണുകസ്വാമി ചില അശ്ലീല സന്ദേശങ്ങള്‍ അയച്ചതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ദര്‍ശന്‍, പവിത്ര എന്നിവരും മറ്റ് ഒമ്പത് പ്രതികളും നഗരത്തിലെ അന്നപൂര്‍ണേശ്വരി നഗര്‍ പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലാണ്. |