യുകെയിലെ എസ്സക്‌സിനു സമീപം ബെന്‍ഫ്‌ലീറ്റില്‍ പെണ്‍കുട്ടിയെ കാണാതായി. 15 വയസുള്ള മലയാളി പെണ്‍കുട്ടിയെയാണ് കാണാതായത്. അനിത കോശി എന്നാണു പെണ്‍കുട്ടിയുടെ പേര്. മലയാളിയാണ് അനിതയെന്നു പ്രാദേശിക മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചു. അനിതയെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്ന് എസ്സക്‌സ് പോലീസ് അറിയിച്ചു. അടയാളം: 5 അടി 4 ഇഞ്ച് ഉയരം, നീണ്ട കറുത്ത മുടി, കണ്ണട വച്ചിട്ടുണ്ട്. ഫോട്ടോ പുറത്തു വന്നിട്ടുണ്ട്.
കാണാതാകുന്ന സമയം കുട്ടി വെള്ള ടോപ്പും കറുത്ത ട്രൗസറും കറുപ്പും വെളുപ്പും ഉള്ള ട്രെയിനറുമാണ് ധരിച്ചിരുന്നത്. കറുത്ത ഹാന്‍ഡ് ബാഗും ഓറഞ്ച് പിടിയുള്ള ഗ്രേ നിറത്തിലുള്ള ലതര്‍ ബാഗും കുട്ടിയുടെ കൈവശം ഉണ്ടായിരുന്നു. ജൂണ്‍ 14 വെള്ളിയാഴ്ചയാണ് അനിതയെ കാണാതായതായി റിപ്പോര്‍ട്ട് ചെയ്തത്.
ഇന്നലെ ഉച്ചകഴിഞ്ഞ് അനിത ലണ്ടനിലേക്ക് പുറപ്പെട്ടതായി പോലീസ് കരുതുന്നു. എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ 999 എന്ന നമ്പറില്‍ അറിയിക്കണമെന്ന് എസ്സക്‌സ് പോലീസ്. പെണ്‍കുട്ടിയെ എളുപ്പത്തില്‍ കണ്ടെത്തുന്നതിനായി പോലീസ് അധികൃതര്‍ ഫോട്ടോ പുറത്തു വിട്ടു. |